Tuesday, March 17, 2026 Last Updated 14 Min 9 Sec ago Malayalam Edition
Todays E paper
Ads by Google
Thursday 27 Nov 2025 04.23 PM

നടിയും മോഡലുമായ സംയുക്ത ഷണ്മുഖനാഥന്‍ വിവാഹിതയായി; വരന്‍ മുന്‍ ക്രിക്കറ്റ് താരം

marriage

നടിയും മോഡലും റിയാലിറ്റി ഷോ താരവുമായ സംയുക്ത ഷണ്മുഖനാഥന്‍ വിവാഹിതയായി. മുന്‍ ക്രിക്കറ്റ് താരവും കമന്റേറ്ററുമായ അനിരുദ്ധ ശ്രീകാന്ത് ആണ് വരന്‍. വിഖ്യാത ഇന്ത്യന്‍ ക്രിക്കറ്റ് താരം കെ. ശ്രീകാന്തിന്റെ മകനാണ് അനിരുദ്ധ.

വ്യാഴാഴ്ചയായിരുന്നു വിവാഹം. അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമാണ് ചടങ്ങില്‍ പങ്കെടുത്തത്. വിവാഹചിത്രങ്ങളും വീഡിയോയും സംയുക്ത പങ്കുവെച്ചിട്ടുണ്ട്.

ഐപിഎല്ലില്‍ ചെന്നൈ സൂപ്പര്‍ കിങ്‌സിന്റെ ഉള്‍പ്പെടെയുളള ടീമുകള്‍ക്കുവേണ്ടി അനിരുദ്ധ കളിച്ചിട്ടുണ്ട്. ഇരുവരുടേയും രണ്ടാം വിവാഹമാണിത്. സംയുക്ത നേരത്തെ സംവിധായകനും നിര്‍മാതാവുമായ കാര്‍ത്തിക് ശങ്കറിനെ വിവാഹം ചെയ്തിരുന്നു. മോഡല്‍ ആരതി വെങ്കിടേഷ് ആണ് അനിരുദ്ധയുടെ മുന്‍ഭാര്യ.

Ads by Google
Thursday 27 Nov 2025 04.23 PM
YOU MAY BE INTERESTED
Ads by Google
LATEST NEWS
Ads by Google