Tuesday, March 17, 2026 Last Updated 57 Min 10 Sec ago Malayalam Edition
Todays E paper
Ads by Google
Thursday 27 Nov 2025 02.55 PM

' എനിക്ക്പറയാനുളളതെല്ലാം, എന്റെ സിനിമയായ റേച്ചലിന്റെ റിലീസിന് ശേഷം മാത്രം' ; ഹരീഷ് കണാരന്റെ ആരോപണങ്ങളോട് ബാദുഷ

reacts

നടന്‍ ഹരീഷ് കണാരന്റെ ആരോപണങ്ങളോട് പ്രതികരിച്ച് പ്രൊഡക്ഷന്‍ കണ്‍ട്രോളറും നിര്‍മ്മതാവുമായ ബാദുഷ. കടം കൊടുത്ത 20 ലക്ഷം രൂപ തിരിച്ചു ചോദിച്ചതിന് ബാദുഷ തന്നെ സിനിമകളില്‍ നിന്നും നീക്കം ചെയ്തു എന്നാണ് ഹരീഷ് കണാരന്‍ മാധ്യമങ്ങളോട് വെളിപ്പെടുത്തിയത്. ഹരീഷിന്റെ ആരോപണങ്ങള്‍ക്ക് താന്‍ നിര്‍മ്മിക്കുന്ന ' റേച്ചല്‍' റിലീസ് ചെയ്ത ശേഷം മറുപടി പറയാം എന്നാണ് ബാദുഷ പറയുന്നത്.

'' എനിക്ക് പറയാനുളളതെല്ലാം, എന്റെ സിനിമയായ റേച്ചലിന്റെ റിലീസിനു ശേഷം മാത്രം'' എന്നാണ് ബാദുഷ ഫേസ്ബുക്കില്‍ കുറിച്ചിരിക്കുന്നത്. ഡിസംബര്‍ 12ന് ആണ് ഹണി റോസിനെ നായികയാക്കി ബാദുഷ നിര്‍മ്മിക്കുന്ന റേച്ചല്‍ റിലീസ് ചെയ്യുന്നത്. അതേസമയം, ' മധുരകണക്ക്' എന്ന സിനിമയുടെ പ്രമോഷനുമായി ബന്ധപ്പെട്ട് സംസാരിക്കുന്നതിനിടെയാണ് ഹരീഷ് കണാരന്‍ ബാദുഷയുടെ പേര് തുറന്നു പറഞ്ഞത്.

[ IMG]

"ഞാൻ ആദ്യം ഇക്കാര്യം പറഞ്ഞതിന് ശേഷം പലരും എന്നോട് ചോദിച്ചു, എന്താ അയാളുടെ പേര് പറയാത്തത് എന്ന്. ഇയാളുടെ പേര് ബാദുഷ. ഇത് പറഞ്ഞതിന്റെ പേരിൽ എനിക്ക് സിനിമ ഉണ്ടാവില്ലായിരിക്കും. പോട്ടെ, ഞാൻ സ്റ്റേജ് പ്രോഗ്രാമൊക്കെയായി ജീവിച്ച് പോകും. ഒരു കയറ്റത്തിന് എന്തായാലും ഒരു ഇറക്കമുണ്ട് എന്നാണ് ആദ്യം കരുതിയത്.

സിനിമകളില്ലാതായത് ഇതിന്റെ ഭാഗമാണെന്ന് മാത്രമാണ് ഞാൻ ആദ്യം കരുതിയിരുന്നത്. 'എആർഎം' അടക്കമുള്ള പല സിനിമയിലും എനിക്ക് ഡേറ്റ് തന്നിരുന്നു. ഇതിനിടയിൽ പണം തിരികെ ചോദിച്ചിരുന്നു. പൈസ കിട്ടാതെ വന്നതോടെ ഞാൻ 'അമ്മ' സംഘടനയിൽ പരാതി നൽകി. ഇടവേള ബാബുവിനെയും വിളിച്ച് കാര്യം പറഞ്ഞിരുന്നു.

എന്റെ വീടുപണി നടക്കുന്ന സമയത്താണ് പൈസ തിരിച്ചു ചോദിച്ചത്. ഒരു പടം ഇറങ്ങിക്കഴിഞ്ഞ് പണം തിരികെ നൽകാമെന്നാണ് ബാദുഷ പറഞ്ഞിരുന്നത്. എന്നാൽ അതുണ്ടായില്ല. ഇതിനിടയിൽ 'എആർഎമ്മിന്റെ' ചിത്രീകരണം തുടങ്ങിയെങ്കിലും എന്നെ വിളിച്ചില്ല. പിന്നീട് ടൊവിനോ ചോദിച്ചിരുന്നു ചേട്ടനെന്തേ പടത്തിൽ വരാതിരുന്നതെന്ന്.

എനിക്ക് ഡേറ്റില്ലെന്നാണ് പറഞ്ഞതെന്ന് ടൊവിനോ വഴിയാണ് അറിയുന്നത്. ഇത്തരത്തിൽ ഒരുപാട് സിനിമകൾ നഷ്ടമായി" , ഹരീഷ് കണാരന്റെ വാക്കുകള്‍.

Ads by Google
Thursday 27 Nov 2025 02.55 PM
YOU MAY BE INTERESTED
Ads by Google
LATEST NEWS
Ads by Google