Friday, March 20, 2026 Last Updated 54 Min 53 Sec ago Malayalam Edition
Todays E paper
Ads by Google
Thursday 27 Nov 2025 11.39 AM

പറഞ്ഞ വാക്ക് പാലിക്കുക എന്നത് ലോകത്തെ ഏറ്റവും പ്രധാന കാര്യം ; കര്‍ണാടകയിലെ വിഷയം ഓര്‍മ്മപ്പെടുത്തി ശിവകുമാര്‍

uploads/news/2025/11/813088/DK-shivakumar.jpg

ബെംഗളൂരു: വാക്കിന്റെ ശക്തിയാണ് ലോകശക്തിയെന്നും എന്തുവന്നാലും നാം പറഞ്ഞ വാക്ക് പാലിക്കുക എന്നത് പ്രധാനമാണെന്നും കര്‍ണാടകാ കോണ്‍ഗ്രസ് നേതാവ് ഡി.കെ. ശിവകുമാര്‍. കര്‍ണാടക മുഖ്യമന്ത്രി സ്ഥാനത്തെക്കുറിച്ച് സിദ്ധരാമയ്യയുമായി വന്‍ തര്‍ക്കം നടത്തുന്നതിനിടയില്‍ ഡി.കെ. ശിവകുമാറിന്റെ വാക്കുകള്‍ വളരെ പ്രധാനമാണ്. ഒരു പരിപാടിയില്‍ സംസാരിക്കവെയാണ ശിവകുമാര്‍ ഇക്കാര്യം പറഞ്ഞത്.

''വാക്കിന്റെ ശക്തിയെന്നാല്‍ ലോകത്തിന്റെ തന്നെ ശക്തിയാണെന്ന് ഒരു ചൊല്ലുണ്ട്. അതിനര്‍ത്ഥം നാം നമ്മുടെ വാഗ്ദാനം പാലിക്കുക എന്നതാണ്. അത് ഒരു ജഡ്ജിയായാലും, ഇന്ത്യന്‍ പ്രസിഡന്റായാലും, ഞാനായാലും, നിങ്ങളായാലും, നിങ്ങളുടെ വീട്ടിലെ ആരായാലും, ഇതാണ് ഏറ്റവും വലിയ ശക്തി, നമ്മള്‍ അതിനെ ബഹുമാനിക്കണം.'' അതിലേക്ക് ശിവകുമാര്‍ ഒരു 'കസേര' പരാമര്‍ശം കൂടി കൂട്ടിച്ചേര്‍ത്തു. തന്റെ ചുറ്റുമുള്ള അനുയായികളോട് ഇരിക്കാന്‍ ആവശ്യപ്പെട്ട അദ്ദേഹം, 'എന്റെ പിന്നില്‍ നില്‍ക്കുന്നവര്‍ക്ക് ഒരു കസേരയുടെ വില അറിയില്ല. അവര്‍ക്ക് ലഭിക്കുന്ന ഏതെങ്കിലും കസേരകളില്‍ ഇരിക്കുന്നതിനുപകരം, അവര്‍ അനാവശ്യമായി നില്‍ക്കുകയാണെന്നും പറഞ്ഞു.

2023 ലെ കോണ്‍ഗ്രസ് തിരഞ്ഞെടുപ്പില്‍ വിജയിച്ചതിന് ശേഷം മുഖ്യമന്ത്രി സ്ഥാനം ഏറ്റെടുത്ത സിദ്ധരാമയ്യയുമായി കോണ്‍ഗ്രസ് മുതിര്‍ന്ന നേതാവ് നേതൃത്വത്തിനെതിരായ പോരാട്ടത്തിലാണ്. ഒരു റൊട്ടേഷന്‍ മുഖ്യമന്ത്രി സ്ഥാനം സംബന്ധിച്ച് ധാരണയായതായി ശിവകുമാറിന്റെ ക്യാമ്പ് ഊന്നിപ്പറയുമ്പോള്‍, ടീം സിദ്ധരാമയ്യ ഈ അവകാശവാദം തള്ളിക്കളയുന്നു. രണ്ടര വര്‍ഷത്തിനുശേഷം മുഖ്യമന്ത്രി സ്ഥാനത്ത് മാറ്റം വരുത്തുമെന്ന ഉറപ്പിനെക്കുറിച്ചുള്ള കോണ്‍ഗ്രസ് നേതൃത്വത്തിന് ഓര്‍മ്മപ്പെടുത്തലായിട്ടാണ് ശിവകുമാറിന്റെ 'വാഗ്ദാനം പാലിക്കുക' എന്ന പരാമര്‍ശം കാണുന്നത്.

ശിവകുമാര്‍ ക്യാമ്പിലെ എംഎല്‍എമാര്‍ ഡല്‍ഹിയിലേക്ക് ചുറ്റിക്കറങ്ങുകയാണ്. ഇത് ആസന്നമായ ഗാര്‍ഡ് മാറ്റത്തെക്കുറിച്ചുള്ള അഭ്യൂഹങ്ങള്‍ക്ക് കാരണമായി. അധികാര കൈമാറ്റത്തിന് ശിവകുമാര്‍ നല്‍കിയിട്ടുള്ള അവസാന തീയതി ഡിസംബര്‍ 1 ആണ്. പ്രതിസന്ധി പരിഹരിക്കാന്‍ പ്രവര്‍ത്തിക്കുന്നുണ്ടെന്ന് കോണ്‍ഗ്രസ് ഹൈക്കമാന്‍ഡ് പറഞ്ഞു. 'ഹൈക്കമാന്‍ഡ് - ഞാനും രാഹുല്‍ ജിയും സോണിയ ജിയും ചേര്‍ന്ന് ഈ വിഷയത്തില്‍ ഒരു തീരുമാനമെടുക്കുകയും അത് പരിഹരിക്കുകയും ചെയ്യും.'' കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെ പറഞ്ഞു.

Ads by Google
Thursday 27 Nov 2025 11.39 AM
YOU MAY BE INTERESTED
Ads by Google
LATEST NEWS
Ads by Google