Friday, March 20, 2026 Last Updated 15 Min 30 Sec ago Malayalam Edition
Todays E paper
Ads by Google
Tuesday 25 Nov 2025 02.03 PM

എസ്‌ഐആര്‍ നടപടി ക്രമങ്ങള്‍ തലയില്‍ കെട്ടിവച്ച് രക്ഷപ്പെടാന്‍ ശ്രമിക്കുന്നതായി സംശയം: തഹസില്‍ദാര്‍ക്ക് ബിഎല്‍ഒമാരുടെ സങ്കട ഹര്‍ജി

blo, submit, letter, kondotty, tahsildar

മലപ്പുറം: എസ്‌ഐആറുമായി ബന്ധപ്പെട്ട് വലിയ മാനസിക പ്രശ്‌നം നേരിടുന്നു എന്ന് ചൂണ്ടിക്കാട്ടി കൊണ്ടോട്ടി താലൂക്കിലെ ബിഎല്‍ഒമാര്‍ കൊണ്ടോട്ടി തഹസില്‍ദാര്‍ക്ക് സങ്കട ഹര്‍ജി നല്‍കി. എസ്‌ഐആര്‍ നടപടി ക്രമങ്ങള്‍ ബിഎല്‍ഒമാരുടെ തലയില്‍ കെട്ടിവെച്ചു രെക്ഷപ്പെടാന്‍ ശ്രമിക്കുന്നതായി സംശയം എന്നും സങ്കട ഹര്‍ജിയില്‍ പറയുന്നു. ഡിസംബര്‍ 9ന് ഇറങ്ങുന്ന കരട് വോട്ടര്‍പട്ടികയില്‍ ഇല്ലെങ്കില്‍ പൊതുജനം ബി എല്‍ ഓ മാര്‍ക്കെതിരെ തിരിയുമെന്ന് പോലും ഞങ്ങള്‍ ഭയപ്പെടുന്നു. ഞങ്ങളുടെ ജീവന് പോലും ഭീഷണിയാവുന്ന രീതിയില്‍ തികച്ചും അശാസ്ത്രീയമായ രീതിയിലാണ് എസ്‌ഐആര്‍ നടപ്പിലാക്കുന്നത് എന്ന് പൊതുവേ വിമര്‍ശനമുണ്ട്. ഈ സാഹചര്യത്തില്‍ ഞങ്ങള്‍ക്ക് ജോലി ചെയ്യുന്നതില്‍ പ്രയാസമുണ്ട് എന്നാണ് സങ്കട ഹര്‍ജിയില്‍ പറയുന്നത്. പരാതി തഹസീല്‍ദാര്‍ ജില്ലാ കളക്ടര്‍ക്ക് കൈമാറി.

Ads by Google
Tuesday 25 Nov 2025 02.03 PM
YOU MAY BE INTERESTED
Ads by Google
LATEST NEWS
Ads by Google