Friday, March 20, 2026 Last Updated 7 Min 28 Sec ago Malayalam Edition
Todays E paper
Ads by Google
Tuesday 25 Nov 2025 07.54 AM

എത്യോപ്യയിലെ അഗ്നിപര്‍വ്വത സ്‌ഫോടനം: ഇന്ത്യയിലേക്ക് ചാരപ്രവാഹം; വിമാനക്കമ്പനികള്‍ കനത്ത ജാഗ്രതയില്‍

ehiopian, volcano, explosion

ദില്ലി: ആഫ്രിക്കന്‍ രാജ്യമായ എത്യോപ്യയിലെ ഹെയ്‌ലി ഗുബ്ബി അഗ്‌നിപര്‍വ്വതം പൊട്ടിത്തെറിച്ച പശ്ചാത്തലത്തില്‍ ഇന്ത്യന്‍ വിമാനക്കമ്പനികള്‍ കനത്ത ജാഗ്രതയില്‍. അഗ്‌നിപര്‍വതത്തില്‍ നിന്നുയര്‍ന്ന ചാരം നിറഞ്ഞ മേഘങ്ങള്‍ ഉത്തരേന്ത്യന്‍ ആകാശത്തേക്ക് നീങ്ങുന്നുവെന്ന വിലയിരുത്തലിന്റെ അടിസ്ഥാനത്തിലാണ് ജാഗ്രതാ നിര്‍ദേശം. ഇന്‍ഡിഗോ, ആകാശ എയര്‍, എയര്‍ ഇന്ത്യ തുടങ്ങിയ വിമാനക്കമ്പനികളെല്ലാം യാത്രക്കാര്‍ക്ക് പ്രത്യേക അറിയിപ്പ് പുറപ്പെടുവിച്ചിട്ടുണ്ട്.

യാത്രക്കാരുടെ സുരക്ഷയ്ക്കാണ് മുന്‍ഗണനയെന്നും അതിനാല്‍ തന്നെ സാഹചര്യം സസൂക്ഷ്മം നിരീക്ഷിക്കുന്നതായും ഇന്ത്യന്‍ വിമാനക്കമ്പനിയായ ഇന്‍ഡിഗോ വ്യക്തമാക്കി. യാത്രക്കാര്‍ക്ക് വേണ്ട എല്ലാ സഹായവും നല്‍കാന്‍ പ്രത്യേക ടീമിനെ ഒരുക്കിയിട്ടുണ്ടെന്നും അവര്‍ പറയുന്നു. നിലവില്‍ പ്രശ്‌നങ്ങളൊന്നും ഇല്ലെന്നും സാഹചര്യം ഗൗരവത്തോടെ വീക്ഷിക്കുന്നുവെന്നുമാണ് എയര്‍ ഇന്ത്യ അറിയിക്കുന്നത്. ആകാശ എയറും ഇതേ അറിയിപ്പ് പുറപ്പെടുവിച്ചിട്ടുണ്ട്. അന്താരാഷ്ട്ര സഡവീസുകള്‍ തടസപ്പെടാന്‍ സാധ്യതയുണ്ടെന്ന് മുംബൈ അന്താരാഷ്ട്ര വിമാനത്താവളം അറിയിച്ചിട്ടുണ്ട്.

ഏകദേശം 10,000 വര്‍ഷമായി നിഷ്‌ക്രിയമായിരുന്ന ഹെയ്‌ലി ഗുബ്ബി അഗ്‌നിപര്‍വ്വതം ഞായറാഴ്ച രാവിലെ 8:30 ഓടെയാണ് പൊട്ടിത്തെറിച്ചത്. ഇപ്പോള്‍ ഇവിടെ സ്‌ഫോടനം അവസാനിച്ചതായാണ് ലഭിക്കുന്ന വിവരം. എന്നാല്‍ വലിയ ചാര നിറത്തിലുള്ള മേഘങ്ങള്‍ ഇന്ത്യയെ ലക്ഷ്യമിട്ടാണ് നീങ്ങുന്നത്. ഞായറാഴ്ച ചെങ്കടലിന് കുറുകെ ഒമാനിലേക്കും യെമനിലേക്കും വ്യാപിച്ച ചാര മേഘങ്ങള്‍ ഇവിടെ നിന്നും കിഴക്ക് ദിശയില്‍ നീങ്ങുകയായിരുന്നു. എങ്കിലും ഇത് സംബന്ധിച്ച് സുരക്ഷാ അറിയിപ്പുകള്‍ ഇതുവരെ പുറപ്പെടുവിച്ചിട്ടില്ല.

Ads by Google
Tuesday 25 Nov 2025 07.54 AM
YOU MAY BE INTERESTED
Ads by Google
LATEST NEWS
Ads by Google