Friday, March 20, 2026 Last Updated 9 Min 3 Sec ago Malayalam Edition
Todays E paper
Ads by Google
Monday 24 Nov 2025 10.41 AM

ബണ്ടി ചോര്‍ എറണാകുളത്ത് എത്തിയത് അഭിഭാഷകനെ കാണാന്‍; പണവും,മൊബൈല്‍ ഫോണും വിട്ട് കിട്ടണം

uploads/news/2025/11/812574/bunty-chor.jpg

കൊച്ചി: കുപ്രസിദ്ധ മോഷ്ടാവ് ബണ്ടി ചോര്‍ എറണാകുളത്ത് എത്തിയത് അഭിഭാഷകനെ കാണാനെന്ന് റിപ്പോര്‍ട്ട്. ഉടന്‍ വിട്ടയയ്ക്കുമെന്നും റെയില്‍വേ പോലീസ്. നിരവധി കവര്‍ച്ചാ കേസുകളില്‍ പ്രതിയായ ബണ്ടി ചോര്‍ അഭിഭാഷകനെ കാണാന്‍ എത്തിയതായിരുന്നു.

തൃശൂരിലെ കവര്‍ച്ചാ കേസുമായി ബന്ധപ്പെട്ട് അഭിഭാഷകനെ കാണാനായിരുന്നു എത്തിയതെന്നും കേസുമായി ബന്ധപ്പെട്ട് തന്നില്‍ നിന്ന് പിടിച്ചെടുത്ത ബാഗുകളും, പണവും ,മൊബൈല്‍ ഫോണും വിട്ട് കിട്ടണമെന്നായിരുന്നു ആവശ്യമെന്നും റെയില്‍വേ പോലീസ് പറഞ്ഞു.

രണ്ട് ബാഗ്, 76000 രൂപ, മൊബൈല്‍ ഫോണ്‍ എന്നിവയാണ് വിട്ട് കിട്ടേണ്ടത്. എറണാകുളം സൗത്ത് റെയില്‍വേ സ്റ്റേഷനില്‍ എത്തിയപ്പോഴാണ് റെയില്‍വേ പോലീസ് തടഞ്ഞു വെച്ചത്. വെരിഫിക്കേഷന്റെ ഭാഗമായായിരുന്നു നടപടി. എന്നാല്‍ ബണ്ടി ചോര്‍ പിടികിട്ടാ പുള്ളിയായ കേസ് ഇല്ലെന്നും സ്ഥിരീകരണമുണ്ട്. വിവിധ സംസ്ഥാനങ്ങളില്‍ എഴൂന്നൂറിലധികം കവര്‍ച്ചാ കേസുകളില്‍ പ്രതിയാണ് ബണ്ടി ചോര്‍.

വലിയ വീടുകളില്‍ മാത്രം മോഷണം നടത്തുന്നതാണ് ബണ്ടി ചോറിന്റെ രീതി. 2013 ജനുവരിയില്‍ തിരുവനന്തപുരം മരപ്പാലത്തെ ഒരു വീട്ടില്‍ മോഷണം നടത്തിയതിന് ബണ്ടി ചോറിനെ കേരള പൊലീസ് പിടികൂടിയിരുന്നു. പത്തുവര്‍ഷത്തോളം ശിക്ഷ കഴിഞ്ഞാണ് പുറത്തിറങ്ങിയത്. മോഷണം നിര്‍ത്തുകയാണെന്ന് ജയില്‍ ഉദ്യോഗസ്ഥരോട് പറഞ്ഞ ബണ്ടി ചോര്‍ പക്ഷെ പഴയ ശീലം തുടര്‍ന്നു.

Ads by Google
Monday 24 Nov 2025 10.41 AM
YOU MAY BE INTERESTED
Ads by Google
Ads by Google