Friday, March 20, 2026 Last Updated 12 Min 4 Sec ago Malayalam Edition
Todays E paper
Ads by Google
Monday 24 Nov 2025 07.56 AM

സംസ്ഥാനത്ത് അടുത്ത അഞ്ചുദിവസം മഴ തുടരും ; ഏഴ് ജില്ലകളില്‍ യെല്ലോ അലേര്‍ട്ട്

uploads/news/2025/11/812560/rain.gif

തിരുവനന്തപുരം: സംസ്ഥാനത്ത് അടുത്ത അഞ്ചുദിവസം മഴ തുടരുമെന്നു കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. കിഴക്കന്‍ കാറ്റ് സജീവമായതോടെ ഇടിമിന്നലോടു കൂടിയ മഴയ്ക്കാണു സാധ്യത. ശബരിമലയില്‍ കനത്ത മഴയ്ക്കും ഇടിമിന്നലിനും സാധ്യതയുണ്ട്.

ഇന്ന് ഏഴ് ജില്ലകളില്‍ യെല്ലോ അലേര്‍ട്ട് പ്രഖ്യാപിച്ചു. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി ജില്ലകളിലാണ് ഇന്ന് യെല്ലോ അലേര്‍ട്ട് നല്‍കിയിരിക്കുന്നത്. മലയോര മേഖലകളില്‍ മഴ കനത്തേക്കും.

രാവിലെ സന്നിധാനം, പമ്പ, നിലയ്ക്കല്‍ എന്നിവിടങ്ങളില്‍ ഒറ്റപ്പെട്ടയിടങ്ങളില്‍ നേരിയ/ഇടത്തരം മഴയ്ക്ക് സാധ്യതയുണ്ടെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. ഈ സാഹചര്യത്തില്‍ പത്തനംതിട്ടയിലും കോട്ടയത്തും ഇടുക്കിയിലും അതീവ ജാഗ്രത പുലര്‍ത്തും. പമ്പയിലും അടിയന്തര സാഹചര്യം നേരിടാനുള്ള മുന്നൊരുക്കങ്ങള്‍ സ്വീകരിക്കും.

ഇന്നലെ എറണാകുളം നഗരത്തിലുള്‍പ്പെടെ കനത്ത മഴയാണ് ലഭിച്ചിരുന്നത്. മഴയെ തുടര്‍ന്ന് കൊച്ചി ധനുഷ്‌കോടി ദേശീയപാതയില്‍ ഗതാഗത നിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടുണ്ട്. കൂമ്പന്‍പാറ മേഖലയില്‍ മണ്ണിടിച്ചില്‍ ഉണ്ടായതോടെ അടിമാലി- കല്ലാര്‍ റോഡ് താല്‍ക്കാലികമായി അടച്ചു.

ബംഗാള്‍ ഉള്‍ക്കടലിലെ ന്യൂനമര്‍ദം തീവ്ര ന്യൂനമര്‍ദമായേക്കാം. വടക്കന്‍ ജില്ലകളിലും ഒറ്റപ്പെട്ട ഇടങ്ങളില്‍ ശക്തമായ മഴയ്ക്കു സാധ്യതയുണ്ട്. കേരള, ലക്ഷദ്വീപ് തീരങ്ങളില്‍ ഇന്നും നാളെയും മത്സ്യബന്ധനം വിലക്കി.

മണിക്കൂറില്‍ 35 മുതല്‍ 45 കിലോമീറ്റര്‍വരെ വേഗത്തിലുള്ള കാറ്റിനും കടലാക്രമണത്തിനും സാധ്യതയുണ്ട്. ചില സന്ദര്‍ഭങ്ങളില്‍ കാറ്റിന്റെ വേഗം മണിക്കൂറില്‍ 55 കിലോമീറ്റര്‍ പിന്നിടും. മത്സ്യത്തൊഴിലാളികളും തീരദേശവാസികളും ജാഗ്രത പാലിക്കണമെന്നും മുന്നറിയിപ്പിലുണ്ട്.

യെല്ലോ അലെര്‍ട്ട്

* ഇന്ന്: തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, പാലക്കാട്, മലപ്പുറം.
* നാളെ: തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം.
* 26: തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം.

Ads by Google
Monday 24 Nov 2025 07.56 AM
YOU MAY BE INTERESTED
Ads by Google
Ads by Google