Tuesday, March 17, 2026 Last Updated 12 Min 12 Sec ago Malayalam Edition
Todays E paper
Ads by Google
Saturday 22 Nov 2025 04.14 PM

‘ആദ്യത്തെ 3 മാസം സ്ട്രഗിളായിരുന്നു; 1 ലക്ഷം രൂപ ഉണ്ടെങ്കിലെ 1 മാസം ദുബായില്‍ അതിജീവിക്കാൻ പറ്റു; ബെഡ് സ്പെയ്സിനും നല്ലൊരു തുക വരും...’ ശ്രുതി രജനികാന്ത്

ചക്കപ്പഴം എന്ന സീരിയലിലെ പൈങ്കിളി എന്ന കഥാപാത്രത്തിലൂടെ പ്രേക്ഷകര്‍ക്ക് പ്രിയങ്കരിയായി ​‍മാറിയ ശ്രുതി രജനികാന്ത് ദുബായില്‍ റേഡിയോ ജോക്കിയാണിപ്പോള്‍. ഇപ്പോഴിതാ തന്റെ ദുബായ് ലൈഫിനെക്കുറിച്ചും ചെലവുകളെക്കുറിച്ചും പറയുകയാണ് ശ്രുതി.
Shruthi Rajanikanth, Shruthi Rajanikanth about dubai life expenses
Shruthi Rajanikanth about her dubai life (Image Source: Instagram)

ടെലിവിഷനിലും സിനിമയിലുമൊക്കെയായി പ്രേക്ഷകര്‍ക്ക് പരിചിതയായി മാറിയ താരമാണ് ശ്രുതി രജനികാന്ത്. ചക്കപ്പഴം പരമ്പരയില്‍ പൈങ്കിളിയെ അവതരിപ്പിച്ചതോടെയായിരുന്നു ശ്രുതിയുടെ കരിയര്‍ മാറിമറിഞ്ഞത്. സ്നേഹം നിറയ്ക്കുന്ന പ്രിയങ്കരിയായ ​‍‘പൈങ്കിളി’യെ കുടുംബപ്രേക്ഷകര്‍ ഹൃദയത്തോടു ചേര്‍ത്തു നിര്‍ത്തി. പിന്നീട് അഭിനയം, അവതരണം, പേഴ്സണാലിറ്റി എന്നിവയൊക്കെ കൊണ്ട് ശ്രുതി പ്രേക്ഷകര്‍ക്ക് പ്രിയങ്കരിയായി. അഭിനയ മേഖലയില്‍ നിന്നും ബ്രേക്കെടുത്ത് ദുബായില്‍ ജോലിക്കായി പോയിരിക്കുകയാണ് ശ്രുതി.
അഭിനയ രംഗത്ത് മാത്രമല്ല, ശ്രുതി സോഷ്യല്‍ മീഡിയയിലും സജീവമായ ശ്രുതി തന്റെ എല്ലാ വിശേഷങ്ങളും അതിലൂടെ പങ്കിടാറുണ്ട്. അടുത്തിടെ ദുബൈയില്‍ റേഡിയോ ജോക്കിയായി ജോലി ഏറ്റെടുത്തതും, പ്രവാസജീവിതത്തിലെ സങ്കീര്‍ണതകളും ശ്രുതി തന്റെ യൂട്യൂബ് ചാനലിലൂടെ പങ്കിട്ടിരുന്നു.
ഇപ്പോഴിതാ ദുബായ് ജീവിതത്തെക്കുറിച്ച് പറയുകയാണ് ശ്രുതി രജനികാന്ത്. വളരെ എക്സ്പെൻസീവ് ആയ നഗരമാണ് ദുബായ് എന്നും കുറഞ്ഞത് ഒരു ലക്ഷം രൂപയെങ്കിലും അക്കൗണ്ടിൽ ഉണ്ടെങ്കിലെ ഒരു മാസം തള്ളി നീക്കാൻ കഴിയൂവെന്നും താരം തന്റെ യൂട്യൂബ് ചാനിലൂടെ പറയുന്നു.
‘‘ദുബായിലേക്ക് ജോലിക്ക് വന്ന ആദ്യ മാസം ഹോട്ടലിലാണ് ഞാൻ നിന്നത്. നല്ല എക്സ്പെൻസീവാണെന്ന് ആദ്യം മനസിലായി. സ്ട്രഗിള്‍ ചെയ്യാൻ തയ്യാറായിട്ട് വേണം ദുബായിലേക്ക് വരാൻ. ഡിഗ്രി കൂടുന്നതിന് അനുസരിച്ച്‌ ജോലി കിട്ടാൻ ബുദ്ധിമുട്ടാകും. ഇവിടേക്ക് വന്നിട്ട് ആദ്യം ജോലി കിട്ടാൻ ബുദ്ധിമുട്ടും. രണ്ട്, മൂന്ന് വർഷം ബുദ്ധിമുട്ടിയാല്‍ ഫിനാന്‍ഷ്യലി സ്റ്റേബിളാകാം.
എനിക്ക് ആദ്യത്തെ മൂന്ന് മാസം സ്ട്രഗിള്‍ ആയിരുന്നു. എന്റെ ഭാഗ്യം കൊണ്ട് ജോലി കിട്ടിയ ശേഷമാണ് ഞാൻ ദുബായിലേക്ക് വന്നത്. ഇപ്പോള്‍ നില്‍ക്കുന്നത് വില്ലയിലാണ്. നാട്ടിലെ എഴുപതിനായിരം രൂപ ഇവിടെ വാടകയാകും. ഇവിടേക്ക് വരുന്നവരുടെ അക്കൗണ്ടില്‍ ഒരു ലക്ഷം രൂപയുണ്ടെന്ന് കാണിക്കണമെന്ന് പറയും. അത് വെറുതെയല്ല. ഒരു ലക്ഷം രൂപ ഉണ്ടെങ്കിലെ ഒരു മാസം ഇവിടെ അതിജീവിക്കാൻ പറ്റു. ബെഡ് സ്പെയ്സിന് പോലും നല്ലൊരു തുക വരും. ഇപ്പോള്‍ ജീവിതം മെച്ചപ്പെട്ടു. എമിറേറ്റ്സ് ഐഡി കിട്ടിയതുകൊണ്ട് ‍കയ്യില്‍ പൈസയുണ്ടെങ്കില്‍ എപ്പോള്‍ വേണമെങ്കില്‍ വീട്ടില്‍ പോയി വരാം...’’ ശ്രുതി രജനികാന്ത് പറയുന്നു. ശ്രുതിയുടെ വീഡിയോയ്ക്ക് താഴെ നിരവധി പേരാണ് പ്രവാസജീവിതത്തെക്കുറിച്ച് കമന്റുകള്‍ കുറിക്കുന്നത്.

Ads by Google
Saturday 22 Nov 2025 04.14 PM
YOU MAY BE INTERESTED
Ads by Google
LATEST NEWS
Ads by Google