Friday, March 20, 2026 Last Updated 7 Min 43 Sec ago Malayalam Edition
Todays E paper
Ads by Google
Saturday 22 Nov 2025 05.28 PM

ചൈന അവസരം ഉപയോഗിച്ചു', ഇന്ത്യ - പാക് സംഘര്‍ഷത്തിനിടെ ആയുധങ്ങളുടെ പരീക്ഷണം നടത്തി; യുഎസ് റിപ്പോര്‍ട്ട്

us report

ന്യൂഡല്‍ഹി: പഹല്‍ഗാം ഭീകരാക്രമണത്തിനും ഓപറേഷന്‍ സിന്ദുറിനും ശേഷം അരങ്ങേറിയ ഇന്ത്യ പാകിസ്ഥാന്‍ സംഘര്‍ഷത്തില്‍ ചൈനീസ് ആയുധങ്ങള്‍ പരീക്ഷിക്കപ്പെട്ടെന്ന് റിപ്പോര്‍ട്ട്. യുഎസ്-ചൈന ഇക്കണോമിക് ആന്‍ഡ് സെക്യൂരിറ്റി റിവ്യൂ കമ്മീഷന്‍ (യുഎസ്‌സിസി) അമേരിക്കന്‍ കോണ്‍ഗ്രസിന് സമര്‍പ്പിച്ച 2025 ലെ വാര്‍ഷിക റിപ്പോര്‍ട്ടില്‍ ആണ് നിര്‍ണായക വിവരങ്ങളുള്ളത്. ഇന്ത്യ - പാക് സംഘര്‍ഷത്തെ തങ്ങളുടെ ഏറ്റവും പുതിയ ആയുധങ്ങളുടെയും രഹസ്യാന്വേഷണ ശേഷികളുടെയും പരീക്ഷണ കേന്ദ്രമായി ചൈന 'അവസരവാദപരമായി' ഉപയോഗിച്ചു എന്നാണ് റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നത്. ദക്ഷിണേഷ്യന്‍ മേഖലയില്‍ ചൈന നടത്തുന്ന സൈനിക ഇടപെടല്‍ സംബന്ധിച്ച ആശങ്ക ശക്തമാക്കുന്നതാണ് യുഎസ് റിപ്പോര്‍ട്ട് എന്നാണ് വിലയിരുത്തല്‍.

2025 മെയ് 7 മുതല്‍ പത്ത് വരെയുള്ള നാല് ദിവസങ്ങളില്‍ ആണ് ഇന്ത്യയും പാകിസ്ഥാനും തമ്മില്‍ രൂക്ഷമായ സംഘര്‍ഷം ഉണ്ടായത്. കഴിഞ്ഞ 50 വര്‍ഷത്തിനിടെ പരസ്പരം ഏറ്റവും കൂടുതല്‍ സ്ഥലങ്ങള്‍ ലക്ഷ്യമിട്ട് ഈ ദിവസങ്ങളില്‍ ആക്രമണം നടന്നു. ഇന്ത്യയ്‌ക്കെതിരായ നീക്കത്തില്‍ പാകിസ്ഥാന്‍ കൂടുതലായി ആശ്രയിച്ചത് ചൈനീസ് ആയുധങ്ങളെ ആയിരുന്നു. ഇതിന് പുറമെ സംഘര്‍ഷത്തെ കുറച്ച് പാകിസ്ഥാന്‍ ചൈനയ്ക്ക് തത്സമയം വിവരങ്ങള്‍ കൈമാറുകയും ചെയ്തു. എന്നും ഇന്ത്യന്‍ സൈന്യത്തെ ഉദ്ധരിച്ച് റിപ്പോര്‍ട്ട് പറയുന്നു.

Ads by Google
Saturday 22 Nov 2025 05.28 PM
YOU MAY BE INTERESTED
Ads by Google
LATEST NEWS
Ads by Google