Friday, March 20, 2026 Last Updated 16 Min 28 Sec ago Malayalam Edition
Todays E paper
Ads by Google
Saturday 22 Nov 2025 11.28 AM

പെണ്‍കുട്ടിയെ പീഡിപ്പിച്ച ഗോപു പരമശിവനെ പ്രാഥമിക അംഗത്വത്തില്‍ നിന്നും ബിജെപി പുറത്താക്കി

uploads/news/2025/11/812198/gopu-paramasivan.jpg

കൊച്ചി: പങ്കാളിയെ ക്രൂരമായി മര്‍ദ്ദിച്ച യുവമോര്‍ച്ച നേതാവ് ഗോപു പരമശിവനെ പ്രാഥമിക അംഗത്വത്തില്‍ നിന്നും ബിജെപി പുറത്താക്കി. കൂടുതല്‍ പരാതി ഉയര്‍ന്ന സാഹചര്യത്തിലാണ് നടപടി. ബിജെപി സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖറിന്റേതാണ് നടപടി.

അഞ്ച് വര്‍ഷമായി ഗോപു പരമശിവനുമായി ലിവിംഗ് റിലേഷനിലായിരുന്ന യുവതിയാണ് പരാതിയുമായി രംഗത്ത് വന്നത്. യുവതിയെ ക്രൂരമായ ശാരീരിക പീഡനത്തിന് ഇരയാക്കിയിരുന്നുവെന്നാണ് വിവരം. പീഡനം സഹിക്കാനാകാതെ ഇന്നലെ പെണ്‍കുട്ടി വീട് വിട്ടിറങ്ങി. തുടര്‍ന്ന് ഗോപു പൊലീസ് സ്റ്റേഷനില്‍ നല്‍കിയ പരാതിയില്‍ പൊലീസ് പെണ്‍കുട്ടിയെ ബന്ധപ്പെടുകയും ഹാജരാകാന്‍ ആവശ്യപ്പെടുകയുമായിരുന്നു.

സ്റ്റേഷനിലെത്തിയ യുവതി ഇവിടെവച്ച് ശരീരത്തിലേറ്റ പരിക്കുകള്‍ വെളിപ്പെടുത്തിയിരുന്നു. അതിനിടയില്‍ ഗോപുവിനെതിരേ കൂടുതല്‍ പരാതികള്‍ വന്നു. കബളിപ്പിച്ച് പണം തട്ടിയതായി ബിജെപി കാള്‍ സെന്റര്‍ മുന്‍ ജീവനക്കാരി ആരോപിച്ചു. ഇത് സംബന്ധിച്ച് നേതൃത്വത്തിന് പരാതി നല്‍കിയിട്ടും നടപടി ഉണ്ടായില്ലെന്നും പരാതി നല്‍കിയതോടെ കാള്‍ സെന്ററിലെ ജോലി നഷ്ടപ്പെട്ടെന്നും യുവതി ആരോപിച്ചു.

മൊബൈല്‍ ചാര്‍ജര്‍ ഉപയോഗിച്ചായിരുന്നു ഗോപു പരമശിവന്‍ പങ്കാളിയെ ക്രൂരമായി മര്‍ദ്ദിച്ചത്. ദേഹം മുഴുവന്‍ മര്‍ദ്ദനമേറ്റ പാടുകളുമായി യുവതി മരട് സ്റ്റേഷനില്‍ എത്തുകയായിരുന്നു. യുവതിയും ഗോപു പരമശിവനും ലിവിങ് റിലേഷനിലായിരുന്നു.

Ads by Google
Saturday 22 Nov 2025 11.28 AM
YOU MAY BE INTERESTED
Ads by Google
LATEST NEWS
Ads by Google