Friday, March 20, 2026 Last Updated 6 Min 37 Sec ago Malayalam Edition
Todays E paper
Ads by Google
Saturday 22 Nov 2025 08.07 AM

ബിജെപിയ്ക്ക് വഴങ്ങി നിതീഷ്; ആഭ്യന്തരമടക്കം 14 വകുപ്പുകള്‍ ബിജെപിക്ക്; ജെഡിയുവിന് ഒന്‍പത് മന്ത്രിസ്ഥാനങ്ങള്‍

uploads/news/2025/11/812184/nithish.jpg

പട്ന: ബിഹാറില്‍ വന്‍ വിജയം നേടിയതിന് പിന്നാലെ ബിജെപിയ്ക്ക് വഴങ്ങി നിതീഷ്‌കുമാര്‍. ആഭ്യന്തരവകുപ്പ് അടക്കം 14 മന്ത്രിസ്ഥാനങ്ങളാണ് ബിജെപിയ്ക്ക് നല്‍കിയത്. ജെഡിയുവിന് ഒമ്പത് മന്ത്രിസ്ഥാനമാണ് ഉള്ളത്. 20 വര്‍ഷമായി നിതീഷ്‌കുമാര്‍ കയ്യാളിയിരുന്ന ആഭ്യന്തരവകുപ്പ് ഇത്തവണ ഉപമുഖ്യമന്ത്രിയും ബിജെപി നേതാവുമായ സാമ്രാട്ട് ചൗധരിയാണ് കൈകാര്യം ചെയ്യുക.

ഉപമുഖ്യമന്ത്രി വിജയ് കുമാര്‍ സിന്‍ഹയ്ക്ക് രണ്ട് വകുപ്പുകളുടെ ചുമതലയാണ് നല്‍കിയിരിക്കുന്നത്. ഖനന-ഭൂഗര്‍ഭ ശാസ്ത്ര വകുപ്പിന്റെയും ഭൂപരിഷ്‌കരണ-റവന്യൂ വകുപ്പിന്റെയും ചുമതലയാണ് നല്‍കിയിരിക്കുന്നത്. മംഗള്‍ പാണ്ഡെയ്ക്കാണ് ആരോഗ്യ, നിയമ വകുപ്പുകള്‍ നല്‍കിയിരിക്കുന്നത്. വ്യവസായ വകുപ്പ് ദിലീപ് ജയ്സ്വാളും റോഡ് നിര്‍മാണം, നഗരവികസനം, ഭവന നിര്‍മാണം തുടങ്ങിയ വകുപ്പുകള്‍ നിതിന്‍ നബിനും കൈകാര്യം ചെയ്യും. രാംകൃപാല്‍ യാദവിനാണ് കൃഷി വകുപ്പ് നല്‍കിയിരിക്കുന്നത്.

സഞ്ജയ് ടൈഗറായിരിക്കും തൊഴില്‍ വകുപ്പ് കൈകാര്യം ചെയ്യുന്നത്. തെരഞ്ഞെടുപ്പില്‍ 89 സീറ്റുകള്‍ നേടി ബിജെപി ഏറ്റവും വലിയ ഒറ്റക്കക്ഷിയായി. 85 സീറ്റുകളാണ് നിതീഷ് കുമാറിന്റെ ജെഡിയു നേടിയത്. ആര്‍ജെഡി 25 സീറ്റുകളിലും കോണ്‍ഗ്രസ് ആറ് സീറ്റുകളിലും ഒതുങ്ങിയിരുന്നു.

Ads by Google
Saturday 22 Nov 2025 08.07 AM
YOU MAY BE INTERESTED
Ads by Google
LATEST NEWS
Ads by Google