Friday, March 20, 2026 Last Updated 7 Min 48 Sec ago Malayalam Edition
Todays E paper
Ads by Google
Friday 21 Nov 2025 06.39 PM

വിയറ്റ്നാമിൽ തോരാതെ മഴ ; 41 പേർ മരിച്ചു

52000 വീടുകൾ വെള്ളപ്പൊക്കത്തിൽ മുങ്ങിപ്പോയി.
vietnam

വിയറ്റ്നാമിൽ മഴ കെടുതിയില്‍ 41 മരണം. കഴിഞ്ഞ വാരാന്ത്യത്തിൽ ആരംഭിച്ച മഴയാണ് വിയറ്റ്നാമിൽ നിർത്താതെ പെയ്യുന്നതെന്നാണ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്.

52000 വീടുകൾ വെള്ളപ്പൊക്കത്തിൽ മുങ്ങിപ്പോയി. തുടർച്ചയായ മഴയ്ക്ക് പിന്നാലെ അരലക്ഷത്തിലേറെ വീടുകളിൽ വൈദ്യുതി നിലച്ച അവസ്ഥയാണുള്ളത്. പതിനായിര കണക്കിന് ആളുകളെയാണ് പ്രളയബാധിത മേഖലയിൽ നിന്ന് മാറ്റിപ്പാർപ്പിച്ചിരിക്കുന്നത്. കഴിഞ്ഞ മൂന്ന് ദിവസമായി മഴയുടെ തോത് 1.5 ആണ് മിക്കയിടങ്ങളിലും. 1993ലെ വെള്ളപ്പൊക്ക സമയത്തെ മഴയുടെ തോതായ 5.2 മീറ്റർ ചിലയിടങ്ങളിൽ ഇതിനോടകം അനുഭവപ്പെട്ടിട്ടുണ്ട്. രൂക്ഷമായ കാലവസ്ഥയാണ് ഈ മാസത്തിൽ വിയറ്റ്നാം നേരിട്ടുകൊണ്ടിരിക്കുന്നത്.

രണ്ട് ആഴ്ചകൾക്കുള്ളിൽ ശക്തമായ രണ്ട് കൊടുങ്കാറ്റുകളാണ് വിയറ്റ്നാമിൽ ആഞ്ഞുവീശിയത്. ബുലവോയ് കൊടുങ്കാറ്റും പിന്നാലെയെത്തിയ കൽമേഗി കൊടുങ്കാറ്റും സാരമായ നാശം വിയറ്റ്നാമിൽ വിതച്ചിരുന്നു. ഈ വർഷം ജനുവരിക്കും ഒക്ടോബറിനും ഇടയിൽ പ്രകൃതി ദുരന്തങ്ങൾ മൂലം 2 ബില്യൺ യുഎസ് ഡോളർ (ഏകദേശം 179,249,978,000 രൂപ) നഷ്ടമാണ് വിയറ്റ്നാമിലുണ്ടാക്കിയത്.

Ads by Google
Friday 21 Nov 2025 06.39 PM
YOU MAY BE INTERESTED
Ads by Google
LATEST NEWS
Ads by Google