Tuesday, March 17, 2026 Last Updated 1 Min 14 Sec ago Malayalam Edition
Todays E paper
Ads by Google
Friday 21 Nov 2025 10.35 AM

എന്റെ ജീവിതത്തിലെ പ്രണയത്തിന് ജന്മദിനാശംസകള്‍; എന്റെ ജീവിതത്തിന് ഒരര്‍ഥം നല്‍കിയതിന് നന്ദി ; കുറിപ്പുമായി വിശാല്‍

vishal-
photo-x.com/VishalKOfficial

സായ് ധന്‍സികയ്ക്ക് പിറന്നാള്‍ ആശംസകള്‍ നേര്‍ന്ന് നടന്‍ വിശാല്‍. തങ്ങളുടെ വിവാഹ നിശ്ചയത്തിന്റെ ഫോട്ടോ എസ്‌കില്‍ പങ്കുവെച്ചുകൊണ്ടായിരുന്നു നടന്റെ ആശംസ. തന്റെ ജീവിതത്തിലെ വെളിച്ചവും ,പ്രണയവും ധന്‍ഷികയാണ് എന്നു പറഞ്ഞുകൊണ്ടായിരുന്നു നടന്റെ കുറിപ്പ്.

‘എന്റെ ജീവിതത്തിലെ പ്രണയത്തിനും , വെളിച്ചത്തിനും ജന്മദിനാശംസകള്‍. എന്റെ ആത്മ മിത്രത്തിനും നല്ല പകുതിക്കും ജന്മദിനാശംസകള്‍. നീ എന്റെ ജീവിതത്തിലേക്ക് വന്നതിനും , ജീവിതം നയിക്കുന്നതിനുളള നിങ്ങളുടെ വഴികളിലൂടെ മറ്റുളളവരെ പ്രചോദിപ്പിക്കുന്നതിനും , എന്റെ ജീവിതത്തിന് ഒരു അര്‍ഥം നല്‍കുന്നതിനും നന്ദി. ആ പോസിറ്റിവിറ്റി പങ്കിടുന്നത് തുടരുക, ഞങ്ങളെ എന്നെന്നേക്കുമായി ഒരുമിച്ചു ജീവിക്കാന്‍ സഹായിച്ചതിന് ഞാന്‍ ഓരോ മിനിറ്റിലും ദൈവത്തിന് നന്ദി പറയുന്നു’ വിശാല്‍ കുറിച്ചു.

ഈ വര്‍ഷം ഓഗസ്റ്റിലായിരുന്നു വിശാലിന്റെയും സായ് ധന്‍സികയുടെയും വിവാഹനിശ്ചയം നടന്നത്. വിശാല്‍ തന്നെയാണ് ഈ സന്തോഷവാര്‍ത്ത സാമൂഹികമാധ്യമങ്ങളിലൂടെ ആരാധകരെ അറിയിച്ചത്. വിശാലിന്റെ 47 ാം ജന്മദിനത്തിലായിരുന്നു നിശ്ചയം നടന്നതെന്ന പ്രത്യേകതയുമുണ്ട്.

തമിഴില്‍ നിരവധി കഥാപാത്രങ്ങള്‍ ചെയ്ത അഭിനേത്രിയാണ് സായ് ധന്‍സിക. ബിജോയ് നമ്പ്യാര്‍ സംവിധാനം ചെയ്ത ദുല്‍ഖര്‍ സല്‍മാന്‍ ചിത്രം സോളോയിലൂടെ മലയാളത്തില്‍ നടി സാന്നിധ്യം അറിയിച്ചു. കബാലിയില്‍ ധന്‍സിക അവതരിപ്പിച്ച രജനീകാന്തിന്റെ മകളുടെ വേഷം ഏറെ പ്രശംസ പിടിച്ചുപറ്റിയിരുന്നു.

സായ് ധന്‍സിക പ്രധാനകഥാപാത്രത്തെ അവതരിപ്പിച്ച യോഗി ഡാ എന്ന ചിത്രത്തിന്റെ ട്രെയ്‌ലര്‍-ഓഡിയോ ലോഞ്ചിലാണ് ഇരുവരും വിവാഹക്കാര്യം വെളിപ്പെടുത്തിയത്. വിശാല്‍ പരിപാടിയില്‍ മുഖ്യാതിഥിയായിരുന്നു. 15 വര്‍ഷത്തോളമായി തങ്ങള്‍ സുഹൃത്തുക്കളാണെന്നാണ് സായ് ധന്‍സിക അന്ന് പറഞ്ഞിരുന്നു.

Ads by Google
Friday 21 Nov 2025 10.35 AM
YOU MAY BE INTERESTED
Ads by Google
LATEST NEWS
Ads by Google