Friday, March 20, 2026 Last Updated 3 Min 57 Sec ago Malayalam Edition
Todays E paper
Ads by Google
Friday 21 Nov 2025 09.12 AM

പി.വി. അന്‍വറിന്റെ വീട്ടില്‍ ഇഡി റെയ്ഡ് ; രാവിലെ 7 മണിയോടെ കൊച്ചിയിലെ ഇഡി യൂണിറ്റ് എത്തി

uploads/news/2025/11/812042/pv-anwar.gif

മലപ്പുറം: തൃണമൂല്‍ കോണ്‍ഗ്രസ് നേതാവ് പിവി അന്‍വറിന്റെ വീട്ടില്‍ ഇഡി റെയ്ഡ്. മലപ്പുറത്തെ പത്തിടങ്ങളില്‍ ഇഡി റെയ്ഡ് നടത്തുന്നതായാണ് വിവരം. രാവിലെ ഏഴ് മണിയോടെയാണ് പിവി അന്‍വറിന്റെ വീട്ടില്‍ ഇഡി സംഘമെത്തുന്നത്.

കൊച്ചിയിലെ ഇഡി യൂണിറ്റ് ടു ആണ് റെയ്ഡ് നടത്തുന്നത്. മലപ്പുറം ഒതായിയിലെ വീട്ടിലും അന്‍വറിന്റെ ഡ്രൈവര്‍ സിയാദിന്റെ വീട്ടിലുമാണ് റെയ്ഡ്. ഇഡി നീക്കം, കഴിഞ്ഞ ദിവസം വിജിലന്‍സ് പരിശോധന നടത്തിയതിന് പിന്നാലെയാണ് നീക്കം.

അന്‍വറിന്റെ പാര്‍ട്ണേഴ്സ്, ഡ്രൈവര്‍, എന്നിവര്‍ കൂടി ഉള്‍പ്പെട്ടിട്ടുണ്ട്. കെഎഫ്‌സി(കേരള ഫിനാന്‍ഷ്യല്‍ കോര്‍പറേഷന്‍) ഉദ്യോഗസ്ഥരും ഇഡിയുടെ അന്വേഷണ പരിധിയിലുണ്ട്. കെഎഫ്സിയില്‍ നിന്ന് 12 കോടിയോളം രൂപ് പിവി അന്‍വര്‍ വായ്പയായി എടുത്തിരുന്നു. പണം തിരിച്ചടയ്ക്കാന്‍ അന്‍വറിന് സാധിച്ചിട്ടില്ല. ഇതുമായി ബന്ധപ്പെട്ടായിരുന്നു വിജിലന്‍സ് പരിശോധന.

Ads by Google
Friday 21 Nov 2025 09.12 AM
YOU MAY BE INTERESTED
Ads by Google
LATEST NEWS
Ads by Google