Friday, March 20, 2026 Last Updated 4 Min 26 Sec ago Malayalam Edition
Todays E paper
Ads by Google
Thursday 20 Nov 2025 08.53 PM

ശബരിമല സ്വർണ്ണക്കൊള്ളയ്ക്ക് പിണറായി ടച്ച്‌ ഉണ്ട്, വിഹിതം പിണറായി വിജയനും പോയിട്ടുണ്ട്: കെ സുധാകരൻ

k sudhakaran

ശബരിമല സ്വർണ്ണക്കൊള്ളയിൽ മുഖ്യമന്ത്രി പിണറായി വിജയനെതിരെ രൂക്ഷ വിമർശനവുമായി കെ സുധാകരൻ എംപി. ശബരിമലയിലെ കൊള്ളയ്ക്ക് പിണറായി ടച്ച് ഉണ്ടെന്നും കൊള്ളയുടെ പങ്ക് പിണറായിക്കും പോയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
മുഖ്യമന്ത്രിയുടെ പിൻബലം പത്മകുമാറിന് ലഭിച്ചു. നെറികെട്ട കൊള്ളയാണ് ശബരിമലയിൽ നടന്നത്. ഹൈക്കോടതി ഇടപെടലിനെ തുടർന്നാണ് അറസ്റ്റ് നടന്നതെന്നും കെ സുധാകരൻ പറഞ്ഞു. ഹൈക്കോടതി ഇടപെടൽ ഉണ്ടായില്ലെങ്കിൽ പത്മകുമാർ അറസ്റ്റ് ചെയ്യപ്പെടില്ലായിരുന്നു. പ്രേരിപ്പിച്ചത് പിണറായി വിജയന്റെ ഉറപ്പെന്നും സുധാകരൻ വ്യക്തമാക്കി.
എം വി ഗോവിന്ദൻ പറയുന്നതിന് തലയും വാലുമില്ല. അതിന് മറുപടി പറയുന്നില്ല. കേരളത്തിൽ തട്ടിപ്പ് നടക്കാത്ത സാമ്പത്തിക ഇടപാടുകൾ ഇല്ല. രണ്ടോ മൂന്നോ പേരെ കൊണ്ട് ഇങ്ങനൊരു കൊള്ള പറ്റില്ല. സിപിഐഎമ്മിന് ഷെയർ കിട്ടാത്ത ഒരു കൊള്ളയും ഇല്ല. അഴിമതി സിപിഐഎമ്മിന്റെ അജണ്ട.

Ads by Google
Thursday 20 Nov 2025 08.53 PM
YOU MAY BE INTERESTED
Ads by Google
LATEST NEWS
Ads by Google