Friday, March 20, 2026 Last Updated 4 Min 32 Sec ago Malayalam Edition
Todays E paper
Ads by Google
Thursday 20 Nov 2025 08.04 PM

പരിഭവമോ ആശങ്കയോ ഇല്ലാതെ പത്മകുമാർ; ജനറൽ ആശുപത്രിയിൽ വൈദ്യ പരിശോധന പൂർത്തിയായി

ജനറൽ ആശുപത്രിയിൽ വൈദ്യ പരിശോധന പൂർത്തിയാക്കി.
padmakumar, general hospital

എ പത്മകുമാറുമായി അന്വേഷണ സംഘം പൊലീസ് ആസ്ഥാനത്ത് നിന്നും പുറത്തേക്ക്. ജനറൽ ആശുപത്രിയിൽ വൈദ്യ പരിശോധന പൂർത്തിയാക്കി. വൈദ്യ പരിശോധനയ്ക്ക് ശേഷം കൊല്ലം വിജിലൻസ് കോടതിയിലേക്ക് തിരിച്ചു. ശബരിമല സ്വര്‍ണക്കൊള്ള കേസിൽ എന്‍ വാസുവിന് പിന്നാലെ 2019ല്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്‍റായിരുന്ന എ പത്മകുമാറിനെയാണ് എസ്ഐടി അറസ്റ്റ് ചെയ്‌തത്‌.
തിരുവനന്തപുരത്തെ രഹസ്യ കേന്ദ്രത്തിൽ വെച്ച് മണിക്കൂറുകള്‍ നീണ്ട ചോദ്യം ചെയ്യലിന് പിന്നാലെയാണ് പത്മകുമാറിന്‍റെ അറസ്റ്റ്. സ്വര്‍ണക്കൊള്ളയിലെ ആറാമത്തെ അറസ്റ്റാണിത്. സിപിഎം പത്തനംതിട്ട ജില്ലാ കമ്മിറ്റി അംഗമാണ് പത്മകുമാര്‍. ശബരിമല ശ്രീകോവിലിന് മുന്നിലെ കട്ടിളപ്പടിയിലെ സ്വര്‍ണം കവര്‍ന്ന കേസുമായി ബന്ധപ്പെട്ടാണ് അറസ്റ്റ്.

Ads by Google
Thursday 20 Nov 2025 08.04 PM
YOU MAY BE INTERESTED
Ads by Google
LATEST NEWS
Ads by Google