Tuesday, March 17, 2026 Last Updated 53 Min 29 Sec ago Malayalam Edition
Todays E paper
Ads by Google
Thursday 20 Nov 2025 04.07 PM

രണ്ടാമത്തെ കുഞ്ഞിനെ കാത്തിരിക്കുന്നുവെന്ന് ബോളിവുഡ് ഫാഷനിസ്റ്റ സോനം കപൂര്‍; ഹോട്ട് പിങ്ക് സ്യൂട്ടില്‍ ചിക് മെറ്റേണിറ്റി സ്റ്റൈലില്‍ തിളങ്ങി താരം

താരപുത്രിയും അഭിനേത്രിയുമായ സോനം കപൂര്‍ സോഷ്യല്‍ മീഡിയയില്‍ തിളങ്ങി നില്‍ക്കുന്ന ബോളിവുഡ് ഫാഷനിസ്റ്റയാണ്. ഇപ്പോഴിതാ താന്‍ രണ്ടാമത് അമ്മയാകാനൊരുങ്ങുന്ന സന്തോഷം പങ്കിടുകയാണ് താരം.
Sonam Kapoor, Anand Ahuja, Sonam Kapoor announced her second pregnancy
Sonam Kapoor announced her second pregnancy (Image Source: Instagram)

ബോളിവുഡിന്റെ നിത്യഹരിതനായകനായ അനില്‍ കപൂറിന്റെ മകളും അഭിനേത്രിയുമായ സോനം കപൂര്‍ സഞ്ജയ് ലീല ബൻസാലിയുടെ ‘ബ്ലാക്ക്’ എന്ന ചിത്രത്തിലൂടെ അസിസ്റ്റന്റ് ഡയറക്ടറായാണ് തന്റെ കരിയർ ആരംഭിച്ചത്. ബൻസാലിയുടെ റൊമാന്റിക് ഡ്രാമയായ ‘സാവരിയ’യിലൂടെയാണ് താരം അഭിനയരംഗത്തേക്ക് പ്രവേശിച്ചത്. പിന്നീട് ഐ ഹേറ്റ് ലവ് സ്റ്റോറീസ്, രാഞ്ജന, ഭാഗ് മിൽഖ ഭാഗ്, സഞ്ജു, പ്രേം രത്തൻ ധൻ പായോ, നീർജ, വീരേ ദി വെഡ്ഡിംഗ് തുടങ്ങിയ ഹിറ്റ് ചിത്രങ്ങളിലൂടെ പ്രേക്ഷകരുടെ മനസ്സിലിടം നേടി. തുടങ്ങിയ ജീവചരിത്ര ചിത്രങ്ങളിലും അവർ അഭിനയിച്ചിട്ടുണ്ട്.
ബോളിവുഡിന്റെ സ്വന്തം ഫാഷനിസ്റ്റയായ സോനം ധരിക്കുന്ന ഔട്ട്ഫിറ്റുകളും ആക്സസറികളും എന്നും ട്രെന്‍ഡിംഗായി മാറാറുണ്ട്. കരിയറില്‍ തിളങ്ങി നില്‍ക്കുന്ന സമയത്താണ് സോനം തന്റെ കാമുകനും സുഹൃത്തുമായിരുന്ന ആനന്ദ് അഹൂജയെ വിവാഹം ചെയ്തത്. വര്‍ഷങ്ങളുടെ ഡേറ്റിംഗിന് ശേഷമാണ് ബിസിനസ്സുകാരനായ ആനന്ദ് അഹൂജയെ സോനം ജീവിതപങ്കാളിയാക്കിയത്. 2022 ല്‍ താരദമ്പതികള്‍ക്ക് വായു എന്ന മകന്‍ ജനിച്ചു. മകന്റെ വിശേഷങ്ങളും ചിത്രങ്ങളുമെല്ലാം സോനം സോഷ്യല്‍ മീഡിയയിലൂടെ പങ്കിടാറുണ്ട്.
ഇപ്പോഴിതാ താന്‍ വീണ്ടും അമ്മയാകാനൊരുങ്ങുന്ന സന്തോഷം പങ്കിടുകയാണ് സോനം. പിങ്ക് നിറത്തിലുള്ള പ്യൂവര്‍ വൂള്‍ സ്യൂട്ടില്‍ തന്റെ ബേബി ബമ്പിലുള്ള സ്റ്റൈലിഷ് ചിത്രങ്ങളാണ് സോനം പങ്കുവച്ചിരിക്കുന്നത്. പാഡഡ് തോളുകളും സോഫ്റ്റ് കര്‍വുകളുമുള്ള ഹോട്ട്-പിങ്ക് സ്യൂട്ട് ധരിച്ച സോനം ബോളിവുഡ് ഫാഷനിലെ ട്രെൻഡുകളില്‍ മുന്നിത്തന്നെയെന്ന് കാണിക്കുന്ന ചിക് മെറ്റേണിറ്റി സ്റ്റൈലില്‍ തിളങ്ങി നില്‍ക്കുകയാണ്. ‘അമ്മ....’ എന്ന ക്യാപ്ഷന്‍ മാത്രം ലവ് ഇമോജിയ്ക്കൊപ്പം നല്‍കിയാണ് സോനം ഈ സന്തോഷം ആരാധകരെ അറിയിച്ചിരിക്കുന്നത്. നിരവധി പേരാണ് താരത്തിന് ആശംസകള്‍ കുറിച്ച് കമന്റുകള്‍ നല്‍കിയിരിക്കുന്നത്. സഹതാരങ്ങളായ കരീന കപൂര്‍ ഖാന്‍, പ്രിയങ്ക ചോപ്ര, ഭൂമി പെഡ്‌നേക്കർ, പത്രലേഖ, പരിണീതി ചോപ്ര എന്നിങ്ങനെ മിക്ക താരങ്ങളും ആശംസകള്‍ കുറിക്കുന്നുണ്ട്
ഒക്ടോബറിൽ സോനം തന്റെ രണ്ടാമത്തെ കുഞ്ഞിനെ പ്രതീക്ഷിക്കുന്നുവെന്ന അഭ്യൂഹങ്ങൾ പുറത്തുവന്നതിന് മാസങ്ങൾക്ക് ശേഷമാണ് താരത്തിന്റെ ഈ പ്രഖ്യാപനം.

2023-ൽ ഷോം മഖിജ സംവിധാനം ചെയ്ത ക്രൈം ത്രില്ലർ ‘ബ്ലൈൻഡ്’ എന്ന ചിത്രത്തിലാണ് താരം അവസാനമായി അഭിനയിച്ചത്. 2011-ൽ പുറത്തിറങ്ങിയ കൊറിയൻ സിനിമയുടെ അതേ പേരിലുള്ള റീമേക്കായ ഈ ചിത്രത്തിൽ ഒരു അന്ധനായ പോലീസ് ഉദ്യോഗസ്ഥൻ ഒരു സീരിയൽ കില്ലറെ വേട്ടയാടുന്നത് കാണാം. പുരബ് കോഹ്‌ലി, വിനയ് പഥക്, ലില്ലെറ്റ് ദുബെ എന്നിവരും ഇതിൽ അഭിനയിക്കുന്നുണ്ട്.
ഈ പ്രഖ്യാപനത്തോടെ, സോനം കപൂർ ആരാധകരുമായി തന്റെ സന്തോഷം പങ്കിടുക മാത്രമല്ല, ഒരു സ്റ്റൈൽ ഐക്കൺ, നടി, ആധുനിക ബോളിവുഡ് അമ്മ എന്നീ നിലകളിൽ തിളങ്ങുകയാണ്.

Ads by Google
Thursday 20 Nov 2025 04.07 PM
YOU MAY BE INTERESTED
Ads by Google
LATEST NEWS
Ads by Google