Tuesday, March 17, 2026 Last Updated 10 Min 46 Sec ago Malayalam Edition
Todays E paper
Ads by Google
Thursday 20 Nov 2025 02.56 PM

ജീവിതകാലം മുഴുവന്‍ കൊണ്ടുനടക്കാനുളള മധുരമുളള ഓര്‍മകളാണ് യാത്രയിലൂടെ രൂപപ്പെടുന്നത്; ചിത്രങ്ങളുമായി അപര്‍ണ ദാസ്

aparna-das-
photo-www.instagram.com/aparna.das1/

സിംഗപ്പൂര്‍ യാത്രയുടെ വിശേഷങ്ങള്‍ പങ്കുവെച്ച് നടി അപര്‍ണ ദാസ്. ഭര്‍ത്താവും നടനുമായ ദീപക് പറമ്പോലിനൊപ്പമായിരുന്നു അപര്‍ണയുടെ യാത്ര. യാത്രയുടെ ചിത്രങ്ങള്‍ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ചതിനോടൊപ്പം ഒരു കുറിപ്പും താരം ചേര്‍ത്തിട്ടുണ്ട്.

‘ഒരു യാത്ര എന്നത് പുതിയ സ്ഥലങ്ങള്‍ കാണണം, ഇഷ്ടമുളളതെല്ലാം വയറുനിറയെ കഴിക്കണം, നന്നായി അണിഞ്ഞൊരുങ്ങണം, പിന്നെ ഒത്തിരി ചിത്രങ്ങള്‍ എടുക്കണം, പിന്നെ ഭര്‍ത്താവുമായി വഴക്കിടണം. ഒരു യാത്ര ഇതെല്ലാമാണ്. എല്ലാ കുഴപ്പങ്ങള്‍ക്കും ബഹളങ്ങള്‍ക്കുമിടയില്‍ ജീവിതകാലം മുഴുവന്‍ കൊണ്ടുനടക്കാനുളള മധുരമുളള ഓര്‍മകളാണ് യാത്രയിലൂടെ രൂപപ്പെടുന്നത്.

എല്ലാ വികാരങ്ങളിലും, എല്ലാ മാനസികാവസ്ഥകളിലും, നമ്മള്‍ ഇറങ്ങുന്ന ലോകത്തിന്റെ എല്ലാ കോണുകളിലും എന്റെ പങ്കാളിയായ നിന്നെ സ്‌നേഹിക്കുന്നു. ഇവിടെ കൂടുതല്‍ വഴക്കുകള്‍, കൂടുതല്‍ ചിരികള്‍, കൂടുതല്‍ സാഹസികതകള്‍ എന്നിവയുണ്ട്. എല്ലായ്‌പ്പോഴും നിങ്ങള്‍, എപ്പോഴും ഞങ്ങള്‍. ഞങ്ങളുടെ സിംഗപ്പൂര്‍ ഡയറിയില്‍ നിന്നുള്ള ക്രമരഹിതമായ ചിത്രങ്ങള്‍’ അപര്‍ണ കുറിച്ചു.

കഴിഞ്ഞ വര്‍ഷം ഏപ്രില്‍ 24 നായിരുന്നു അപര്‍ണയും ദീപക്കും വിവാഹിതരായത്. വടക്കാഞ്ചേരിയില്‍ വെച്ച് നടന്ന വിവാഹ ചടങ്ങില്‍ അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമാണ് പങ്കെടുത്തത്. ദീര്‍ഘനാളത്തെ പ്രണയത്തിനൊടുവിലായിരുന്നു ഇരുവരുടെയും വിവാഹം.

വിനീത് ശ്രീനിവാസന്‍ ചിത്രം 'മലര്‍വാടി ആര്‍ട്സ് ക്ലബ്' എന്ന ചിത്രത്തിലൂടെയാണ് ദീപക് പറമ്പോല്‍ വെള്ളിത്തിരയിലെത്തുന്നത്. 'തടത്തിന്‍ മറയത്ത്', 'കുഞ്ഞിരാമായണം', 'കണ്ണൂര്‍ സ്‌ക്വാഡ്', 'മഞ്ഞുമ്മല്‍ ബോയ്സ്' തുടങ്ങിയ നിരവധി സൂപ്പര്‍ ഹിറ്റ് ചിത്രങ്ങളുടെ ഭാഗമായിരുന്നു ദീപക്.

'ഞാന്‍ പ്രകാശന്‍' എന്ന ചിത്രത്തിലൂടെയാണ് അപര്‍ണ ദാസ് മലയാള സിനിമ രംഗത്തെത്തുന്നത്. 'മനോഹരം', 'ബീസ്റ്റ്' , ഡാഡ തുടങ്ങി മലയാളത്തിന്പുറമേ തമിഴിലും തെലുങ്കിലും താരം അഭിനയിച്ചിട്ടുണ്ട്.

Ads by Google
Thursday 20 Nov 2025 02.56 PM
YOU MAY BE INTERESTED
Ads by Google
LATEST NEWS
Ads by Google