Friday, March 20, 2026 Last Updated 16 Min 14 Sec ago Malayalam Edition
Todays E paper
Ads by Google
Wednesday 19 Nov 2025 09.01 PM

പത്താം തവണയും മുഖ്യമന്ത്രിയാകാന്‍ നിതീഷ് കുമാര്‍; സത്യപ്രതിജ്ഞ നാളെ

nitish kumar

ബിഹാര്‍ മുഖ്യമന്ത്രിയായി നിതീഷ് കുമാറിന്റെ സത്യപ്രതിജ്ഞ നാളെ. ഉപമുഖ്യമന്ത്രിമാരായി സാമ്രാട്ട് ചൗധരിയും വിജയ് സിന്‍ഹയും തുടരും. രാജ്ഭവനില്‍ എത്തി ഗവര്‍ണറെ കണ്ട് നിതീഷ് കുമാര്‍ സര്‍ക്കാര്‍ രൂപീകരണത്തിന് അവകാശവാദം ഉന്നയിച്ചു.
പട്‌നയില്‍ ചേര്‍ന്ന എന്‍ഡിഎ നേതാക്കളുടെ യോഗത്തില്‍ നിതീഷ് കുമാറിനെ കക്ഷി നേതാവായി തിരഞ്ഞെടുത്തു. പിന്നാലെ രാജ്ഭവനില്‍ എത്തി നിതീഷ് കുമാര്‍ ഗവര്‍ണറെ കണ്ടു. ജെഡിയുവില്‍ നിന്ന് 9 പേരും ബിജെപിയില്‍ നിന്ന് 10 പേരും മന്ത്രിസഭയിലേക്ക് എത്തിയേക്കും. ഹിന്ദുസ്ഥാനി ആവാം മോര്‍ച്ചക്കും രാഷ്ട്രീയ ലോക് മോര്‍ച്ചയ്ക്കും ഓരോ മന്ത്രിസ്ഥാനങ്ങള്‍ വീതം നല്‍കും.
ജനങ്ങള്‍ക്ക് നല്‍കിയ വാഗ്ദാനങ്ങള്‍ ഓരോന്നായി നിറവേറ്റാന്‍ ശ്രമിക്കുമെന്ന് കേന്ദ്ര മന്ത്രിയും എല്‍ ജെപി നേതാവുമായ ചിരാഗ് പസ്വാന്‍ പറഞ്ഞു. എന്‍ഡിഎ നിയമസഭാ കക്ഷി യോഗത്തില്‍ മുഖ്യമന്ത്രി നിതീഷ് കുമാറിനെ എന്‍ഡിഎ നിയമസഭാ കക്ഷി നേതാവായി തിരഞ്ഞെടുത്തു. ബിഹാറിലെ ജനങ്ങള്‍ എന്‍ഡിഎ സ്ഥാനാര്‍ത്ഥികള്‍ക്ക് വമ്പിച്ച ഭൂരിപക്ഷം നല്‍കി. ജനങ്ങളുടെ വിശ്വാസംകാത്തുസൂക്ഷിക്കേണ്ടത് നമ്മുടെ ഉത്തരവാദിത്തമാണ് – അദ്ദേഹം പറഞ്ഞു.

Ads by Google
Wednesday 19 Nov 2025 09.01 PM
YOU MAY BE INTERESTED
Ads by Google
LATEST NEWS
Ads by Google