Tuesday, March 17, 2026 Last Updated 12 Min 20 Sec ago Malayalam Edition
Todays E paper
Ads by Google
Tuesday 18 Nov 2025 05.40 PM

കറുപ്പിനഴക്... വെളുപ്പിനഴക്; വേദിയില്‍ തന്റെ സൂപ്പര്‍ഹിറ്റ് സോംഗില്‍ അടിപൊളി ഡാന്‍സുമായി ഭാവന, ഒപ്പം ശില്‍പബാലയും; ലവ് ഇമോജി കമന്റ് നല്‍കി മഞ്ജുവാര്യര്‍

മലയാളികള്‍ക്ക് ഏറെയിഷ്ടമുള്ള താരമായ ഭാവന ഇപ്പോഴിതാ തന്റെ പ്രിയ സുഹൃത്ത് ശില്‍പബാലയ്ക്കൊപ്പം തന്റെ സൂപ്പര്‍ഹിറ്റ് പാട്ടിന് ചുവടു വയ്ക്കുന്ന വീഡിയോയാണ് ആരാധകര്‍ ഏറ്റെടുക്കുന്നത്.
Bhavana, Shilpabala
Bhavana and shilpabala doing karuppinazhaku song (Image Source: Instagram)

മലയാള സിനിമാ പ്രേക്ഷകർക്ക് ഏറെ പ്രിയപ്പെട്ട അഭിനേത്രിയായ ഭാവന നമ്മൾ എന്ന സിനിമയിലൂടെയാണ് അരങ്ങേറ്റം കുറിച്ചത്. പിന്നീട് സിഐഡി മൂസ, സ്വപ്നക്കൂട്, ചോട്ടാ മുംബൈ, ചിന്താമണി കൊലക്കേസ് തുടങ്ങി നിരവധി മലയാള ചിത്രങ്ങളില്‍ ശ്രദ്ധേയമായ വേഷങ്ങൾ താരം ചെയ്‌തിട്ടുണ്ട്. കരിയറിൽ വളരെ പെട്ടെന്ന് ശ്രദ്ധിക്കപ്പെട്ട താരം മലയാളത്തിന് പുറമെ തെലുങ്ക്, തമിഴ്, കന്നഡ ഭാഷകളിലും തന്റെ സാന്നിധ്യമറിയിച്ചു.
സോഷ്യല്‍ മീഡിയയിലും വളരെ സജീവമാണ് താരം. സിനിമാ രംഗത്തിലുള്ളവരുമായി വ്യക്തിജീവിതത്തിലും സൗഹൃദം തുടരുന്ന ഭാവനയ്ക്ക് രമ്യ നമ്പീശൻ, സയനോര, ശിൽപ ബാല, മൃദുല മുരളി എന്നിവരുമായിട്ടൊക്കെ വലിയ അടുപ്പമാണ്. ഇവര്‍ ഒരുമിച്ചുള്ള റീല്‍സ് നൃത്ത വീഡിയോകള്‍ സോഷ്യല്‍ മീഡിയയിലൂടെ ശ്രദ്ധിക്കപ്പെട്ടിട്ടുമുണ്ട്.
ഇപ്പോഴിതാ തന്റെ പ്രിയ സുഹൃത്ത് ശില്‍പബാലയ്ക്കൊപ്പം വേദിയില്‍ അടിച്ചുപൊളിച്ചു നൃത്തം ചെയ്യുന്ന ഭാവനയുടെ വീഡിയോയാണ് ആരാധകര്‍ ഏറ്റെടുക്കുന്നത്. ഇന്‍സ്റ്റഗ്രാം പേജിലൂടെ ഭാവന തന്നെയാണ് ഈ വീഡിയോ പങ്കിട്ടിരിക്കുന്നത്. ഭാവനയുടെ സൂപ്പര്‍ഹിറ്റ് ഗാനമായ ‘കറുപ്പിനഴക്... വെളുപ്പിനഴക്...’ എന്ന പാട്ടിനാണ് ഭാവനയും ശില്‍പബാലയും അടിപൊളിയായി നൃത്തം ചെയ്തിരിക്കുന്നത്. ‘‘ഒരു അപ്രതീക്ഷിത...കറുപ്പിനഴക് ഡാന്‍സ്...’’ എന്ന ക്യാപ്ഷന്‍ നല്‍കിയാണ് ഭാവന വീഡിയോ പങ്കിട്ടിരിക്കുന്നത്. വീഡിയോയ്ക്ക് താഴെ മഞ്ജുവാര്യരടക്കം നിരവധി സഹതാരങ്ങളും ലവ് ഇമോജിയടക്കമുള്ള കമന്റുകള്‍ കുറിച്ചിട്ടുണ്ട്.

Ads by Google
Tuesday 18 Nov 2025 05.40 PM
YOU MAY BE INTERESTED
Ads by Google
LATEST NEWS
Ads by Google