Friday, March 20, 2026 Last Updated 0 Min 59 Sec ago Malayalam Edition
Todays E paper
Ads by Google
Tuesday 18 Nov 2025 01.11 PM

കുന്നത്തുര്‍മേട് നോര്‍ത്ത വാര്‍ഡില്‍ തര്‍ക്കം ; 50 കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ രാജി വെച്ചു ; കുടുംബക്കാരെ തിരുകുന്നെന്ന് ആക്ഷേപം

uploads/news/2025/11/811510/congrass-600-360.gif

പാലക്കാട്: പണംവാങ്ങി സീറ്റുകച്ചവടം നടത്തുന്നെന്ന് ഡിസിസിയ്‌ക്കെതിരേയുള്ള ശക്തമായ ആരോപണം നിലനില്‍ക്കുമ്പോള്‍ തദ്ദേശ തെരഞ്ഞെടുപ്പില്‍ നഗരസഭയിലെ സ്ഥാനാര്‍ത്ഥി പ്രഖ്യാപനത്തില്‍ പ്രതിഷേധിച്ച് പാലക്കാട് കോണ്‍ഗ്രസില്‍ കൂട്ടരാജി. കുന്നത്തൂര്‍മേട് നോര്‍ത്ത് വാര്‍ഡുമായി ബന്ധപ്പെട്ട തര്‍ക്കമാണ് പ്രവര്‍ത്തകരുടെ കൊഴിഞ്ഞുപോക്കിന് കാരണമായത്.

കുടുംബവാഴ്ചയ്ക്ക് ഡിസിസി നേതൃത്വം ഒത്താശ ചെയ്യുന്നെന്നാണ് ആക്ഷേപം. ഏകദേശം അമ്പതിലധികം പ്രവര്‍ത്തകര്‍ രാജിവെച്ച് കത്ത് ഡിസിസി അദ്ധ്യക്ഷന് കൈമാറി. കോണ്‍ഗ്രസ് ഡിസിസി മെമ്പര്‍ കിദര്‍ മുഹമ്മദ്, ബ്ലോക്ക്-മണ്ഡലം ഭാരവാഹികള്‍, യൂത്ത് കോണ്‍ഗ്രസ് നേതാക്കള്‍ ഉള്‍പ്പെടെ 50 പ്രവര്‍ത്തകരാണ് രാജിവെച്ചത്. പാലക്കാട് പല വാര്‍ഡുകളിലും പണം വാങ്ങി ഡിസിസി നേതൃത്വം സീറ്റ് കച്ചവടം നടത്തുന്നതായുള്ള ആരോപണത്തിനിടയിലാണ് കുന്നത്തുര്‍മേട് നോര്‍ത്ത് സീറ്റുമായി ബന്ധപ്പെട്ടുള്ള തര്‍ക്കങ്ങളും രാജിവെയ്ക്കലുകളും ഉണ്ടായിരിക്കുന്നത്.

പിരായിരി പഞ്ചായത്തിലെ കൊടുന്തിരപ്പുള്ളി വാര്‍ഡില്‍ സീറ്റ് നല്‍കാമെന്ന് ഉറപ്പ് നല്‍കി പണം വാങ്ങി ഡിസിസി നേതൃത്വം മറ്റൊരാള്‍ക്ക് സീറ്റ് നല്‍കിയെന്ന് പിരായിരിയിലെ മുന്‍ കൗണ്‍സിലറും മഹിളാ കോണ്‍ഗ്രസ് ജില്ലാ ജനറല്‍ സെക്രട്ടറിയുമായ ശ്രീജാ സുരേഷ് ആരോപണം ഉന്നയിച്ചിരുന്നു. പാലക്കാട് പല വാര്‍ഡുകളിലും പണം വാങ്ങി ഡിസിസി നേതൃത്വം സീറ്റ് കച്ചവടം നടത്തിയെന്നും ആരോപിച്ചിരുന്നു.

Ads by Google
Tuesday 18 Nov 2025 01.11 PM
YOU MAY BE INTERESTED
Ads by Google
LATEST NEWS
Ads by Google