Friday, March 20, 2026 Last Updated 16 Min 11 Sec ago Malayalam Edition
Todays E paper
Ads by Google
Monday 17 Nov 2025 08.09 PM

കോൺ​ഗ്രസിന് തിരിച്ചടി; മേയർ സ്ഥാനാർത്ഥി വി എം വിനുവിന്റെ പേര് വോ‌‌‌ട്ടർ പട്ടികയിൽ ഇല്ല

കല്ലായി ഡിവിഷനിൽ വി എം വിനു പ്രചാരണം തുടങ്ങിയിരുന്നു.
kozhikode, voters list

കോഴിക്കോട് കോര്‍പ്പറേഷൻ മേയർ സ്ഥാനാർത്ഥി വി എം വിനുവിന് വോ‌ട്ടില്ല. പുതിയ പട്ടികയിലാണ് സംവിധായകന്‍ കൂടിയായ വി എം വിനുവിന് വോട്ടില്ലെന്ന വിവരം ശ്രദ്ധയിൽപെട്ടത്.

കല്ലായി ഡിവിഷനിൽ വി എം വിനു പ്രചാരണം തുടങ്ങിയിരുന്നു. കോണ്‍ഗ്രസിനും യുഡിഎഫിനും ഇപ്പോള്‍ മാത്രമാണ് ഇക്കാര്യം വ്യക്തമായിരിക്കുന്നത്. കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പിലും തദ്ദേശ തെരഞ്ഞെടുപ്പിലും വിനു വോട്ട് ചെയ്തിരുന്നു. മലാപ്പറമ്പ് ഡിവിഷനിൽ നിന്നാണ് വിനു വോട്ട് ചെയ്തിരുന്നത്. വേറെ ഒരിടത്തേക്കും താമസം മാറുകയോ മറ്റൊരിടത്ത് പോയി താമസിക്കുകയോ ചെയ്തിരുന്നില്ല. അതിനാൽ തന്നെ അവിടത്തെ വോട്ടര്‍ പട്ടികയിൽ പേരുണ്ടാകുമെന്നാണ് കരുതിയിരുന്നതെന്ന് കോണ്‍ഗ്രസ് നേതൃത്വം വ്യക്തമാക്കുന്നു.

മുന്‍പ് ഒഴിവാക്കപ്പെട്ടവരുടെ ലിസ്റ്റിലൊന്നും തന്നെ വി എം വിനുവിന്‍റെ പേരുണ്ടായിരുന്നില്ലെന്നും നേതൃത്വം പറയുന്നു. സംഭവത്തിൽ കൂടുതൽ വ്യക്തത വരുത്താനുള്ള തീരുമാനത്തിലാണ് കോണ്‍ഗ്രസ് നേതൃത്വം. കോഴിക്കോട് കോര്‍പറേഷനിൽ വന്‍ തിരിച്ചടിയാണ് കോണ്‍ഗ്രസ് നേരിട്ടിരിക്കുന്നത്.

Ads by Google
Monday 17 Nov 2025 08.09 PM
YOU MAY BE INTERESTED
Ads by Google
LATEST NEWS
Ads by Google