Tuesday, March 17, 2026 Last Updated 52 Min 17 Sec ago Malayalam Edition
Todays E paper
Ads by Google
Monday 17 Nov 2025 01.47 PM

' സ്‌ക്രീനില്‍ ഒരു ഇതിഹാസം, യഥാര്‍ത്ഥ ജീവിതത്തില്‍ ഒരു മാന്യന്‍' ; അജിത്തിനൊപ്പമുളള ചിത്രങ്ങളുമായി പിഷാരടി

uploads/news/2025/11/811319/pisharady-ajith.gif
photo-www.facebook.com/RameshPisharodyofficial

മലയാളികളുടെ പ്രിയപ്പെട്ട നടന്‍ രമേശ് പിഷാരടി സമൂഹമാധ്യമങ്ങളില്‍ പങ്കുവെച്ച പുതിയ ചിത്രം ശ്രദ്ധ നേടുകയാണ്. തമിഴ് സൂപ്പര്‍ താരം അജിത്തിനൊപ്പമുളള ചിത്രങ്ങളാണ് പിഷാരടി പങ്കുവച്ചത്. ' തലച്ചിത്രം' എന്ന് എഴുതി അജിത്തിനൊപ്പമുളള ചിത്രങ്ങള്‍ പിരഷാടി പോസ്റ്റ് ചെയ്തു. അജിത്തിനെ കണ്ട സന്തോഷവും കുറിപ്പിലൂടെ പിഷാരടി ആരാധകരെ അറിയിച്ചു.

'' ജീവിതത്തില്‍ കാലാതീതമായി തോന്നുന്ന ചില നിമിഷങ്ങളുണ്ട്. തല അജിത് സാറിനൊപ്പം ഒരു മനോഹരമായ സായാഹ്നം ഉണ്ടായിരുന്നു. സ്‌ക്രീനില്‍ ഒരു ഇതിഹാസം യഥാര്‍ത്ഥ ജീവിത്തതില്‍ ഒരു മാന്യന്‍. അദ്ദേഹത്തോടൊപ്പം നില്‍ക്കുമ്പോള്‍ ഒരു കാര്യം മനസ്സിലാകും. മഹത്വം പ്രശസ്തിയില്‍ മാത്രമല്ല, അത് എളിമയിലും, ദയയിലും, ഒരാള്‍ സ്വയം എങ്ങനെ കൊണ്ടുപോകുന്നു എന്നതിലും ആണെന്ന് നിങ്ങള്‍ മനസ്സിലാക്കുന്നു. ഞാന്‍ എപ്പോഴും സൂക്ഷിക്കുന്ന ഒരു ഓര്‍മ്മ'', എന്നാണ് പിഷാരടിയുടെ വാക്കുകള്‍.

Ads by Google
Monday 17 Nov 2025 01.47 PM
YOU MAY BE INTERESTED
Ads by Google
LATEST NEWS
Ads by Google