Friday, March 20, 2026 Last Updated 0 Min 53 Sec ago Malayalam Edition
Todays E paper
Ads by Google
Monday 17 Nov 2025 12.17 PM

പത്മജയുടെ സമ്മര്‍ദ്ദത്തില്‍ മുന്‍ കോണ്‍ഗ്രസുകാരന് സീറ്റ് ; തൃശൂരില്‍ ബിജെപിക്ക് വിമത സ്ഥാനാര്‍ത്ഥി

uploads/news/2025/11/811299/pathmaja.jpg

തൃശൂര്‍: പത്മജ വേണുഗോപാലിന്റെ സമ്മര്‍ദ്ദത്തില്‍ വാര്‍ഡില്‍ ബിജെപി സ്ഥാനാര്‍ത്ഥിയെ കെട്ടിയിറക്കുന്നെന്ന് ആരോപിച്ച് തൃശൂര്‍ കോര്‍പ്പറേഷനില്‍ ബിജെപിയ്ക്ക് വിമത സ്ഥാനാര്‍ത്ഥി. വടൂക്കര 41 ഡിവിഷനിലാണ് ബിജെപിയ്ക്ക് വിമതശല്യം.

ബിജെപി പ്രവര്‍ത്തകനായ സി ആര്‍ സുര്‍ജിത്ത് ആണ് സ്ഥാനാര്‍ത്ഥി. കോണ്‍ഗ്രസില്‍ നിന്നെത്തിയ ആളെ ബിജെപി ഈ വാര്‍ഡില്‍ മത്സരിപ്പിക്കുന്നു എന്നാരോപിച്ചാണ് വിമത സ്ഥാനാര്‍ത്ഥിയെ നിര്‍ത്തുന്നത്. കോണ്‍ഗ്രസ് മണ്ഡലം മുന്‍ പ്രസിഡന്റും മുന്‍ കൗണ്‍സിലറുമായ സദാനന്ദന്‍ വാഴപ്പിള്ളിയാണ് ഇവിടെ ബിജെപിയുടെ ഔദ്യോഗിക സ്ഥാനാര്‍ത്ഥിയായി രംഗത്തുള്ളത്.

നേരത്തെ സദാനന്ദന്റെ സ്ഥാനാര്‍ത്ഥിത്വത്തില്‍ പ്രതിഷേധിച്ച് ബിജെപി പ്രാദേശിക ഭാരവാഹികള്‍ രാജിവെച്ചു. കോണ്‍ഗ്രസില്‍ നിന്നെത്തിയ വ്യക്തിക്ക് സീറ്റ് വാങ്ങി നല്‍കിയത് പദ്മജ ഇടപെട്ടാണെന്നാണ് വിമതര്‍ ആരോപിക്കുന്നത്.

Ads by Google
Monday 17 Nov 2025 12.17 PM
YOU MAY BE INTERESTED
Ads by Google
LATEST NEWS
Ads by Google