Tuesday, March 17, 2026 Last Updated 10 Min 49 Sec ago Malayalam Edition
Todays E paper
Ads by Google
Monday 17 Nov 2025 10.53 AM

ഐവറി നിറത്തിലുളള ലെഹങ്കയില്‍ സുന്ദരിയായി പ്രിയങ്ക ചോപ്ര; ചിത്രങ്ങള്‍ പങ്കിട്ട് താരം

priyanka-chopra
photo-www.instagram.com/priyankachopra/

രാജമൗലിയുടെ വാരണാസി എന്ന ചിത്രത്തിലൂടെ ഇന്ത്യന്‍ സിനിമാലോകത്തേക്ക് തിരിച്ചുവരവിനൊരുങ്ങുകയാണ് പ്രിയങ്ക ചോപ്ര. മന്ദാകിനി എന്ന കഥാപാത്രത്തെയാണ് പ്രിയങ്ക അവതരിപ്പിക്കാന്‍ പോകുന്നത്. സിനിമയുടെ ടൈറ്റില്‍ ലോഞ്ചിനായി ഹൈദരാബാദിലെത്തിയ പ്രിയങ്കയുടെ ചിത്രങ്ങളാണിപ്പോള്‍ സാമൂഹിക മാധ്യമങ്ങളില്‍ ശ്രദ്ധനേടുന്നത്.

മന്ദാകിനിയുടെ ലുക്കിനായി ഐവറി നിറത്തില്‍ പ്രത്യേകം ഡിസൈന്‍ ചെയ്ത ലെഹങ്കയാണ് പ്രിയങ്ക ധരിച്ചത്. അനാമിക ഖന്നയാണ് ഡിസൈനര്‍. പ്രിയങ്കയുടെ പുത്തന്‍ ലുക്കി ആരാധകരെ അമ്പരപ്പിച്ചു. ഭര്‍ത്താവ് നിക്ക് ജോനാസിന്റെ പ്രശംസയും പ്രിയങ്കയ്ക്ക് ലഭിച്ചു.

ആമി പട്ടേലാണ് പ്രിയങ്കയെ മന്ദാകിനിയായി ഒരുക്കിയത്. ഗോള്‍ഡന്‍ ബ്രൊക്കേഡ് വര്‍ക്കുകളോട് കൂടി ലേസ് എംബ്രോഡറി വരുന്ന ലെഹങ്കയ്‌ക്കൊപ്പം സ്വര്‍ണ വളകള്‍, മാല, കമ്മലുകള്‍, നെറ്റിച്ചുട്ടി എന്നിവയും അണിഞ്ഞിരുന്നു. ഫിഷ്‌ടെയില്‍ മോഡലില്‍ പിന്നിയിട്ട മുടിയില്‍ താഴെ വരെ സ്വര്‍ണനിറത്തില്‍ ചന്ദ്രക്കലയുടെ ആകൃതിയിലുളള ആഭരണങ്ങള്‍ അണിഞ്ഞിരുന്നു.

വസ്ത്രങ്ങള്‍ക്കൊപ്പം അനുയോജ്യമായ രീതിയില്‍ ലളിതമായ മേക്കപ്പും അരപ്പട്ടയ്ക്ക് യോജിക്കുന്ന രീതിയില്‍ പച്ചപ്പൊട്ടും ധരിച്ച് പ്രിയങ്ക മന്ദാകിനിയുടെ ലുക്ക് പൂര്‍ണമാക്കി. ഈ ഔട്ട്ഫിറ്റിലുളള ഫോട്ടോഷൂട്ട് ചിത്രങ്ങള്‍ താരം ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ചിട്ടുണ്ട്.

അവള്‍ ഗംഭരമായി തിരിച്ചെത്തിയിരിക്കുന്നു, ഇതൊരു പൂര്‍ണമായ തിരിച്ചുവരവാണ്, നായിക സങ്കല്‍പ്പത്തിന് പുതിയ ജീവന്‍ നല്‍കുന്നു, ഒരു സൂപ്പര്‍സ്റ്റാര്‍ പരിവേഷം , എന്നിങ്ങനെയാണ് ചിത്രത്തിന് താഴെയുളള കമന്റുകള്‍.

അതേസമയം രാജമൗലിയുടെ വാരണസി 2027 ല്‍ റിലീസ് ചെയ്യാനാണ് നിശ്ചയിച്ചിരിക്കുന്നത്. മഹേഷ് ബാബു, പൃഥ്വിരാജ്, തുടങ്ങി വന്‍ താരനിരയാണ് ചിത്രത്തിലുളളത്.

Ads by Google
Monday 17 Nov 2025 10.53 AM
YOU MAY BE INTERESTED
Ads by Google
LATEST NEWS
Ads by Google