Tuesday, March 17, 2026 Last Updated 11 Min 26 Sec ago Malayalam Edition
Todays E paper
Ads by Google
Monday 17 Nov 2025 09.50 AM

അവളെ ആ വേഷത്തില്‍ കണ്ടപ്പോള്‍ എന്റെ കണ്ണുകള്‍ നിറഞ്ഞു, ഒരിക്കലും മറക്കാന്‍ കഴിയാത്ത ദിവസം; മകളുടെ അരങ്ങേറ്റത്തിന്റെ വീഡിയോ പങ്കുവെച്ച് നടി മുക്ത

muktha
photo-www.instagram.com/actressmuktha/

മകളുടെ അരങ്ങേറ്റത്തിന്റെ വീഡിയോ പങ്കുവെച്ച് നടി മുക്ത. ജീവിതത്തില്‍ ഒരിക്കലും മറക്കാന്‍ കഴിയാത്ത ദിവസമാണെന്ന് മുക്ത കുറിച്ചു. മകളുടെ നൃത്തം കാണുമ്പോള്‍ അഭിമാനവും സന്തോഷവും തോന്നുന്നുണ്ടെന്നും മുക്ത പറഞ്ഞു. കണ്‍മണിയുടെ നൃത്ത വീഡിയോയ്‌ക്കൊപ്പമാണ് വൈകാരികമായ കുറിപ്പ് മുക്ത പങ്കുവെച്ചത്.

‘എന്റെ കണ്‍മണിയുടെ ആദ്യത്തെ ക്ലാസിക്കല്‍ നൃത്തം. എന്റെ ഹൃദയം നിറഞ്ഞൊഴുകുകയാണ്. അവളെ ആദ്യമായി ക്ലാസിക്കല്‍ ഡാന്‍സ് വേഷത്തില്‍ കണ്ടപ്പോള്‍ എന്റെ കണ്ണുകള്‍ നിറഞ്ഞു. എന്നും ഓര്‍ക്കാന്‍ ആഗ്രഹിക്കുന്ന നിമിഷം. ചെറിയ കാലുകള്‍ കൊണ്ട് ആത്മവിശ്വാസത്തോടെ എല്ലാ ഭാവവും ഉള്‍ക്കൊണ്ട് അവള്‍ നൃത്തം ചെയ്യുന്നത് കണ്ടപ്പോള്‍ എനിക്ക് അഭിമാനവും സന്തോഷവും തോന്നി. എല്ലാ കുട്ടികളും വളരെ മനോഹരമായി നൃത്തം ചെയ്തു. വര്‍ണാഭവും മനോഹരവുമായിരുന്നു വേദി. അത് അവരുടെ നൃത്തം അവസാനമില്ലാതെ കണ്ടുകൊണ്ടിരിക്കാന്‍ തോന്നിച്ചു.

ഇത്ര ആത്മവിശ്വാസത്തോടെ കണ്‍മണി ഇന്ന് നൃത്തം ചെയ്തതിന് കാരണം അവളുടെ ഗുരു വിനീത് രാധാകൃഷ്ണന്‍ സാറിന്റെ നിര്‍ദേശങ്ങളും ക്ഷമയും സമര്‍പ്പണവുമാണ്. ഇത്രയും കഴിവുളള ഒരു കലാകാരന്റെ കീഴില്‍ അവളെ പഠിപ്പിക്കാന്‍ കഴിയുന്നതില്‍ ഞങ്ങള്‍ ശരിക്കും ഭാഗ്യവാന്മാരാണ്. നൃത്തത്തിലെ എല്ലാ അധ്യാപകര്‍ക്കും നന്ദി. മാതാപിതാക്കള്‍ എന്ന നിലയില്‍ അവളുടെ എല്ലാ ആഗ്രഹവും നിറവേറ്റാന്‍ ഞങ്ങള്‍ സഹായിക്കും. മറക്കാന്‍ കഴിയാത്ത ദിവസമാണിത്. അവളെ നിങ്ങളുടെ പ്രാര്‍ഥനയില്‍ ഓര്‍ക്കുക’ മുക്ത കുറിച്ചു.

വലിയ സ്വീകാര്യതയാണ് വീഡിയോയ്ക്ക് ലഭിക്കുന്നത്. കണ്‍മണി നന്നായി നൃത്തം ചെയ്യുന്നുണ്ടെന്നാണ് എല്ലാവരും അഭിപ്രായപ്പെടുന്നത്. ഭാമ, രചന നാരായണന്‍കുട്ടി, അദിതി രവി തുടങ്ങിയ താരങ്ങളും വീഡിയോയ്ക്ക് താഴെ സ്‌നേഹം അറിയിച്ചിട്ടുണ്ട്.

Ads by Google
Monday 17 Nov 2025 09.50 AM
YOU MAY BE INTERESTED
Ads by Google
LATEST NEWS
Ads by Google