Friday, March 20, 2026 Last Updated 1 Min 7 Sec ago Malayalam Edition
Todays E paper
Ads by Google
Monday 17 Nov 2025 08.49 AM

കണ്ണൂരിലെ ആത്മഹത്യ ; സംസ്ഥാനവ്യാപകമായി ബി.എല്‍.ഒമാര്‍ ഇന്ന് ജോലി ബഹിഷ്‌കരിക്കും

uploads/news/2025/11/811274/BLO1.jpg

തിരുവനന്തപുരം: കണ്ണൂര്‍ പയ്യന്നൂര്‍ നിയോജക മണ്ഡലത്തില്‍ ബി.എല്‍.ഒ. ജീവനൊടുക്കിയത് ജോലി സമ്മര്‍ദത്തെത്തുടര്‍ന്നാണെന്ന് ആരോപിച്ച് സംസ്ഥാനവ്യാപകമായി ബി.എല്‍.ഒമാര്‍ ഇന്ന് ജോലി ബഹിഷ്‌കരിക്കും.

ചീഫ് ഇലക്ടറല്‍ ഓഫീസിലേക്കും ജില്ലാ വരണാധികാരിമാരുടെ ഓഫീസായ കലക്ടറേറ്റുകളിലേക്കും പ്രതിഷേധ മാര്‍ച്ച് നടത്തുമെന്നും സംയുക്ത സമരസമിതി നേതാക്കളായ എം.വി. ശശിധരനും കെ.പി. ഗോപകുമാറും അറിയിച്ചു.

ബൂത്ത് ലെവല്‍ ഓഫീസറും കുന്നരു എ.യു.പി. സ്‌കൂളിലെ ഓഫീസ് അറ്റന്‍ഡന്റുമായ അനീഷ് ജോര്‍ജിന്റെ ആത്മഹത്യയുടെ ഉത്തരവാദിത്വം തെരഞ്ഞെടുപ്പ് കമ്മിഷനാണെന്ന് ആക്ഷന്‍ കൗണ്‍സില്‍ ഓഫ് സ്‌റ്റേറ്റ് ഗവണ്‍മെന്റ് എംപ്ലോയീസ് ആന്‍ഡ് ടീച്ചേഴ്‌സിന്റെയും അധ്യാപക സര്‍വീസ് സംഘടന സംയുക്ത സമരസമിതി ആരോപിച്ചു. തീവ്ര വോട്ടര്‍ പട്ടിക പരിഷ്‌കരണവുമായി ബന്ധപ്പെട്ട് ബി.എല്‍.ഒമാര്‍ കടുത്ത സമ്മര്‍ദത്തിലാണ്. തദ്ദേശ തെരഞ്ഞെടുപ്പ് ജോലിയും നിര്‍വഹിക്കേണ്ടി വരുന്നത് കൂടുതല്‍ സമ്മര്‍ദത്തിലാക്കി.

എല്ലാ രാഷ്ട്രീയ പാര്‍ട്ടികളും സര്‍വീസ് സംഘടനകളും എസ്.ഐ.ആര്‍. നീട്ടിവയ്ക്കാന്‍ ആവശ്യപ്പെട്ടിട്ടും അതിനു തയാറാകാതെ കുറഞ്ഞ സമയത്തിനകം കൂടുതല്‍ ടാര്‍ജറ്റ് നല്‍കി മനുഷ്യസാധ്യമല്ലാത്ത ജോലി അടിച്ചേല്‍പിക്കുകയാണ്. ബി.എല്‍.ഒ മാരെ ആത്മഹത്യയിലേക്ക് തള്ളിവിടുകയാണെന്നും സംയുക്ത സമരസമിതി ആരോപിച്ചു.

Ads by Google
Monday 17 Nov 2025 08.49 AM
YOU MAY BE INTERESTED
Ads by Google
Ads by Google