Tuesday, March 17, 2026 Last Updated 13 Min 17 Sec ago Malayalam Edition
Todays E paper
Ads by Google
Monday 17 Nov 2025 08.28 AM

' ആ നമ്പറുമായി ബന്ധപ്പെടരുത്, സന്ദേശങ്ങള്‍ അയക്കുന്നത് ഞാനല്ല' ; ആരാധകര്‍ക്ക് മുന്നറിയിപ്പുമായി അദിതി റാവു

fake, her

തന്റെ ചിത്രവും പേരും ഉപയോഗിച്ച് വാട്ട്‌സ്ആപ്പില്‍ ഫോട്ടോഷൂട്ടുകളെക്കുറിച്ച് സന്ദേശമയച്ച് വ്യക്തികളെ കബളിപ്പിക്കുന്നയാളെക്കുറിച്ച് മുന്നറിയിപ്പുമായി നടി അദിതി റാവു ഹൈദരി. സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ച പോസ്റ്റിലൂടെയാണ് താരത്തിന്റെ പ്രതികരണം. വ്യക്തിപരമായ നമ്പര്‍ ഉപയോഗിച്ച് ജോലിക്കായി താന്‍ ആളുകളെ ബന്ധപ്പെടാറില്ലെന്നും തന്റെ ഔദേ്യാഗിക ടീം വഴി മാത്രമേ ബന്ധപ്പെടാറുളളുവെന്നും നടി പറഞ്ഞു.

'എല്ലാവർക്കും നമസ്കാരം, ഇന്ന് കുറച്ചുപേർ എന്റെ ശ്രദ്ധയിൽപ്പെടുത്തിയ ഒരു കാര്യം സൂചിപ്പിക്കാൻ ഞാൻ ആഗ്രഹിക്കുന്നു. ഒരാൾ വാട്ട്‌സ്ആപ്പിൽ എന്റെ ചിത്രങ്ങൾ ഉപയോഗിച്ച് ഞാനാണെന്ന് നടിച്ച് ഫോട്ടോഷൂട്ടുകളെക്കുറിച്ച് ഫോട്ടോഗ്രാഫർമാർക്ക് സന്ദേശമയക്കുന്നുണ്ട്. അത് ഞാനല്ല. ഞാൻ ഇങ്ങനെ ആരെയും സമീപിക്കാറില്ല, ജോലിക്കായി ഞാൻ വ്യക്തിപരമായ നമ്പറുകൾ ഉപയോഗിക്കാറുമില്ല.

എല്ലാ കാര്യങ്ങളും എന്റെ ഔദ്യോഗിക ടീം വഴിയാണ് നടക്കുന്നത്. ദയവായി ശ്രദ്ധിക്കുക, ആ നമ്പറുമായി ബന്ധപ്പെടരുത്. അസ്വാഭാവികമായി എന്തെങ്കിലും ശ്രദ്ധയിൽപ്പെട്ടാൽ, എന്റെ ടീമിനെ അറിയിക്കുക. എനിക്ക് പിന്തുണ നൽകുകയും എന്നെ സംരക്ഷിക്കുകയും ചെയ്യുക, എല്ലാവർക്കും നന്ദി,' അദിതി റാവു ഹൈദരി വ്യക്തമാക്കി.

Ads by Google
Monday 17 Nov 2025 08.28 AM
YOU MAY BE INTERESTED
Ads by Google
LATEST NEWS
Ads by Google