Friday, March 20, 2026 Last Updated 1 Min 30 Sec ago Malayalam Edition
Todays E paper
Ads by Google
Sunday 16 Nov 2025 07.34 PM

അനീഷ് ജോർജിന്റെ ആത്മഹത്യ ഗൗരവമായി അന്വേഷിക്കണമെന്ന് വിഡി സതീശൻ

തെരഞ്ഞെടുപ്പ് കമ്മീഷനും സർക്കാരും കൃത്യമായി അന്വേഷിച്ച് മറുപടി പറയണമെന്നും വി‍‍‍‍ഡി സതീശൻ വ്യക്തമാക്കി.
blo, suicide, v d satheeshan

കണ്ണൂരിലെ ബിഎൽഓയുടെ ആത്മഹത്യ ഗൗരവമായി അന്വേഷിക്കണമെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശൻ. ബിഎൽഓമാർ നേരിടുന്നത് അമിതമായ ജോലി ഭാരമാണ്. തെരഞ്ഞെടുപ്പ് കമ്മീഷനും സർക്കാരും കൃത്യമായി അന്വേഷിച്ച് മറുപടി പറയണമെന്നും വി‍‍‍‍ഡി സതീശൻ വ്യക്തമാക്കി.

കേരള ജംഈയത്തുൽ ഉലമ 100ാം വാർഷിക ചടങ്ങിൽ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ബിഎൽഓമാർക്ക് അമിതമായ ജോലി ഭാരം ഉണ്ടോ എന്ന് സർക്കാർ പരിശോധിക്കണം. എസ്ഐആർ കേന്ദ്രം അടിച്ചേൽപ്പിച്ചതാണ്. നിയമസഭ തെരഞ്ഞെടുപ്പിനെക്കാൾ വലിയ പ്രക്രിയയാണ് ഇപ്പോൾ നടക്കുന്നത്. തെരഞ്ഞെടുപ്പ് കമ്മീഷൻ കൃത്യമായി അന്വേഷണം നടത്തണം. മുകളിൽ നിന്നുള്ള സമ്മർദത്തിലാണ് പല ബിഎൽഒമാരുമെന്നും വി ഡി സതീശൻ പറഞ്ഞു.

Ads by Google
Sunday 16 Nov 2025 07.34 PM
YOU MAY BE INTERESTED
Ads by Google
LATEST NEWS
Ads by Google