Friday, March 20, 2026 Last Updated 1 Min 20 Sec ago Malayalam Edition
Todays E paper
Ads by Google
Sunday 16 Nov 2025 05.09 PM

രാമനാഥപുരത്ത് സർക്കാർ സാമൂഹ്യ നീതി ഹോസ്റ്റലിൽ വിദ്യാർത്ഥിക്ക് ക്രൂര മർദനം

മധുര സ്വദേശിയായ ഏഴാം ക്ലാസ്സുകാരനെയാണ് പ്ലസ്ടുവിൽ പഠിക്കുന്ന നാല് പേർ ചേർന്ന് മർദ്ദിച്ചത്.
student, beaten

തമിഴ്നാട് രാമനാഥപുരത്ത് സർക്കാർ സാമൂഹ്യ നീതി ഹോസ്റ്റലിൽ ദളിത് വിദ്യാർത്ഥിയെ സീനിയർ വിദ്യാർത്ഥികൾ ക്രൂരമായി മർദ്ദിച്ചു. നാല് വിദ്യാർതഥികളാണ് ക്രൂരമായി മർദ്ദിച്ചത്. മധുര സ്വദേശിയായ ഏഴാം ക്ലാസ്സുകാരനെയാണ് പ്ലസ്ടുവിൽ പഠിക്കുന്ന നാല് പേർ ചേർന്ന് മർദ്ദിച്ചത്.

കുട്ടി കരഞ്ഞപേക്ഷിച്ചിട്ടും തുടർച്ചയായി മുഖത്തടിക്കുന്നത് അടക്കമുളള ദൃശ്യങ്ങള്‍ പുറത്തു വന്നു. ബുക്ക് കീറിയതിന്‍റെ ദേഷ്യത്തിൽ ആക്രമിച്ചതെന്നാണ് സീനിയർ വിദ്യാർത്ഥികളുടെ മൊഴി. ദൃശ്യങ്ങൾ പുറത്തുവന്നതിന് പിന്നാലെ 4 വിദ്യാർത്ഥികളെയും ജില്ലാ കളക്ടർ ഹോസ്റ്റലിൽ നിന്ന് പുറത്താക്കി. സംഭവത്തില്‍ കൂടുതല്‍ അ​നേ​‍്വക്ഷണം ആരംഭിച്ചു​.

Ads by Google
Sunday 16 Nov 2025 05.09 PM
YOU MAY BE INTERESTED
Ads by Google
LATEST NEWS
Ads by Google