Friday, March 20, 2026 Last Updated 14 Min 41 Sec ago Malayalam Edition
Todays E paper
Ads by Google
Sunday 16 Nov 2025 02.39 PM

' കോണ്‍ഗ്രസുകാരന്‍ ആയിട്ട് ഇന്നേക്ക് ഒരു വര്‍ഷം' ; കുറിപ്പുമായി സന്ദീപ് വാര്യര്‍

one, year
photo-www.facebook.com/Sandeepvarierinc

ബിജെപി ഉപേക്ഷിച്ച് കോണ്‍ഗ്രസില്‍ എത്തിയിട്ട് ഒരു വര്‍ഷം ആയെന്ന് സന്ദീപ് വാര്യര്‍. അന്തസോടെ ആത്മാഭിമാനത്തോടെ കോണ്‍ഗ്രസുകാരന്‍ ആയിട്ട് ഇന്നേക്ക് ഒരു വര്‍ഷം എന്നാണ് സന്ദീപ് ഫേസ്ബുക്കില്‍ കുറിച്ചത്. പാലക്കാട് ഉപതെരഞ്ഞെടുപ്പ് സമയത്താണ് സന്ദീപ് ബിജെപി വിട്ട് കോണ്‍ഗ്രസില്‍ എത്തിയത്.

''ഇന്നേക്ക് ഒരു വർഷം മുമ്പാണ് ജീവിതത്തിലെ ഏറ്റവും പ്രധാനപ്പെട്ട ആ തീരുമാനം കൈക്കൊണ്ട് നടപ്പാക്കിയത്. അന്തസ്സോടെ ആത്മാഭിമാനത്തോടെ കോൺഗ്രസുകാരൻ ആയിട്ട് ഇന്നേക്ക് ഒരു വർഷം. ഈ ഒരു വർഷക്കാലം കൊണ്ട് ഒരായുസ്സിലെ സ്നേഹവും അതോടൊപ്പം പിന്തുണയും തന്ന ഇന്ത്യൻ നാഷണൽ കോൺഗ്രസ് എന്ന മഹാപ്രസ്ഥാനത്തിന്, സഹപ്രവർത്തകർക്ക് ഒരായിരം നന്ദി '' എന്നാണ് സന്ദീപ് വാര്യരുടെ പോസ്റ്റ്.

Ads by Google
Sunday 16 Nov 2025 02.39 PM
YOU MAY BE INTERESTED
Ads by Google
LATEST NEWS
Ads by Google