Friday, March 20, 2026 Last Updated 0 Min 48 Sec ago Malayalam Edition
Todays E paper
Ads by Google
Sunday 16 Nov 2025 02.45 PM

വാഹന പരിശോധനയില്‍ ലഹരി ഉല്‍പന്നങ്ങളുമായി മൂന്ന് യുവാക്കള്‍ പിടിയില്‍

3.2 ഗ്രാം എം ഡി എം എ, ലഹരി ഉപയോഗിക്കാനുള്ള ഉപകരണങ്ങള്‍ എന്നിവ ഇവര്‍ സഞ്ചരിച്ചിരുന്ന കാറില്‍ നിന്ന് കണ്ടെത്തി
mdma, arrest

താമരശ്ശേരിയില്‍ പോലീസ് നടത്തിയ വാഹന പരിശോധനയില്‍ ലഹരി ഉല്‍പന്നങ്ങളുമായി മൂന്ന് യുവാക്കള്‍ പിടിയില്‍. കൊടുവള്ളി ഉള്ളിയാടന്‍ കുന്നുമ്മല്‍ ഉമൈര്‍ഖാന്‍ (26), അടിവാരം നൂറാംതോട് വലിയവീട്ടില്‍ ആഷിഖ് (27), അടിവാരം നൂറാംതോട് മൂലക്കല്‍ തൊടി വീട്ടില്‍ സൗജല്‍ (28) എന്നിവരാണ് പിടിയിലായത്.

3.2 ഗ്രാം എം ഡി എം എ, ലഹരി ഉപയോഗിക്കാനുള്ള ഉപകരണങ്ങള്‍ എന്നിവ ഇവര്‍ സഞ്ചരിച്ചിരുന്ന കാറില്‍ നിന്ന് കണ്ടെത്തി. ഗള്‍ഫില്‍ ജോലി ചെയ്തിരുന്ന ഇവര്‍ പിന്നീട് നാട്ടിലെത്തിയ ശേഷം ലഹരി ഉപയോഗവും വില്‍പനയും ആരംഭിക്കുകയായിരുന്നുവെന്ന് അധികൃതര്‍ പറഞ്ഞു.

ഇടനിലക്കാര്‍ മുഖേന ബംഗളൂരുവില്‍ നിന്നാണ് ലഹരി ഉല്‍പന്നങ്ങള്‍ നാട്ടില്‍ എത്തിച്ചിരുന്നത്. നാര്‍കോട്ടിക് സെല്‍ ഡി വൈ എസ് പി പ്രകാശന്‍ പടന്നയിലിന്റെ നിര്‍ദേശ പ്രകാരം സ്‌പെഷ്യല്‍ സ്‌ക്വാഡ് എസ്‌ ഐ രാജീവ് ബാബു, എ എസ്‌ ഐ ജയരാജന്‍ പനങ്ങാട്, സീനിയര്‍ സി പി ഒ മാരായ ജിനീഷ്, രതീഷ്, അനസ്, താമരശ്ശേരി എ എസ്‌ ഐ വിഷ്ണു, സുബിന്‍ ബിജു തുടങ്ങിയവരുടെ നേതൃത്വത്തിലാണ് മൂന്ന് പേരെയും അറസ്റ്റ് ചെയ്തത്.

Ads by Google
Sunday 16 Nov 2025 02.45 PM
YOU MAY BE INTERESTED
Ads by Google
LATEST NEWS
Ads by Google