Friday, March 20, 2026 Last Updated 1 Min 11 Sec ago Malayalam Edition
Todays E paper
Ads by Google
Saturday 15 Nov 2025 07.52 PM

മോഹനൻ കുന്നുമ്മലിനെയും BJP സിൻഡിക്കേറ്റ് അംഗങ്ങളെയും പുറത്താക്കണം, സമരവുമായി എസ്എഫ്ഐ മുന്നോട്ട് പോകും; പി എസ് സഞ്ജീവ്

uploads/news/2025/11/811003/sfi-flag.gif
photo; representative image

തിരുവനന്തപുരം : ജാതി അധിക്ഷേപം നടത്തിയ അധ്യാപിക വിജയകുമാരിയെ ഡീൻ സ്ഥാനത്തുനിന്ന് മാറ്റണമെന്ന് എസ്എഫ്ഐ സംസ്ഥാന സെക്രട്ടറി പി എസ് സഞ്ജീവ്. ജാതി അധിക്ഷേപം നടത്തിയ സിൻഡിക്കേറ്റ് അംഗങ്ങൾക്കെതിരെ നടപടി എടുക്കണമെന്നും പി എസ് സഞ്ജീവ് ആവശ്യപ്പെട്ടു. ജാതി അധിക്ഷേപ പരാതി നേരിട്ട വിപിൻ വിജയൻ സംസ്കൃതം എംഫിൽ പൂർത്തിയാക്കിയത് സി എൻ വിജയകുമാരിയുടെ കീഴിലാണ്.

പി എച്ച് ഡി പ്രവേശന ഘട്ടത്തിൽ തന്നെ വിജയകുമാരി വിപിനിനെതിരെ രംഗത്ത് വന്നിരുന്നു. തടയാൻ കാരണം ജാതിയാണ്. പി എച്ച് ഡി ഓപ്പൺ ഡിഫൻസ് അലങ്കോലമാക്കി. ഓപ്പൺ ഡിഫൻസ് ചെയർമാൻ ഇടപെട്ടാണ് പൂർത്തിയാക്കാൻ ആയത്.എന്നാൽ ഒപ്പിടാൻ തയ്യാറായില്ല. തുടർന്ന് ഓഫീസിൽ എത്തി ഒപ്പിടാൻ ആവശ്യപ്പെട്ടപ്പോൾ ജാതി പറഞ്ഞ് അധിക്ഷേപിച്ചുവെന്നും സഞ്ജീവ് ആരോപിച്ചു.

ഇതിനെതിരെ എസ് എഫ് ഐ മാത്രം സമരം ചെയ്യുന്നു. RSS ൻ്റെയും ബിജെപിയുടെയും സിൻഡിക്കേറ്റ് അംഗങ്ങൾ പറഞ്ഞത് എല്ലാവരും കേട്ടതാണ്. ജാതി നോക്കിയാണോ ഭക്ഷണം വിളമ്പുന്നവരെ കാണുന്നത്. ഇന്ന് ഗവർണറെ കാണാൻ പോയി. പി എസ് ഗോപകുമാറും, ടി ജി വിനോദം സർവ്വകലാശാലയുടെ ശാപം. അവരെ യൂണിവേഴ്സിറ്റിയിൽ നിന്ന് പുറത്താക്കണം.രജിസ്ട്രാർ കെ എസ് അനിൽ കുമാറിനെ വേട്ടയാടുന്നു.

അദ്ദേഹത്തെ പുറത്താക്കുന്നത് അംഗീകാരിക്കണമെന്നണ് VC യുടെ ആവശ്യം. അത് അംഗീകരിക്കാൻ കഴിയില്ല. ഡീൻ വിജയകുമാരിയെ പുറത്താക്കണം. മോഹനൻ കുന്നുമ്മലിനെയും BJP സിൻഡിക്കേറ്റ് അംഗങ്ങളെയും പുറത്താക്കണം. ഇല്ലെങ്കിൽ ശക്തമായ സമരവുമായി മുന്നോട്ട് പോകും.

Ads by Google
Saturday 15 Nov 2025 07.52 PM
YOU MAY BE INTERESTED
Ads by Google
LATEST NEWS
Ads by Google