Friday, March 20, 2026 Last Updated 3 Min 36 Sec ago Malayalam Edition
Todays E paper
Ads by Google
Saturday 15 Nov 2025 02.08 PM

ഇനി ജനങ്ങള്‍ക്ക് വേണ്ടത് സേവനവും അഴിമതിയില്ലാത്തതുമായ ഭരണം ; കേരളത്തിലും വേണ്ടത് വികസനത്തിന്റെയും രാഷ്ട്രീയം

uploads/news/2025/11/810971/rajeev-and-modi1.jpg

തിരുവനന്തപുരം: ബീഹാറിലെ പോലെ തങ്ങള്‍ക്കും ഒരു വികസിതകേരളം സൃഷ്ടിക്കാന്‍ അവസരം നല്‍കണമെന്ന് ആവശ്യപ്പെട്ട് ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖരന്‍. ഇടതുപക്ഷവും യുഡിഎഫും ചെയ്തു വന്നിരുന്ന പഴയ തല്ലിപ്പൊളി വോട്ട് ബാങ്ക് രാഷ്ട്രീയത്തിന്റെ കാലം കഴിഞ്ഞെന്നും ഇനി ജനങ്ങള്‍ക്ക് വേണ്ടത് സേവനത്തിന്റെയും വികസനത്തിന്റെയും രാഷ്ട്രീയമാണെന്നും രാജീവ് ചന്ദ്രശേഖരന്‍ പറഞ്ഞു. ബീഹാര്‍ തെരഞ്ഞെടുപ്പില്‍ ബിജെപി വന്‍ വിജയം നേടിയതിന് പിന്നാലെ നടത്തിയ പ്രതികരണത്തിലാണ് ഇക്കാര്യം പറഞ്ഞത്.

ബീഹാറില്‍ ബിജെപി നയിക്കുന്ന എന്‍ഡിഎ വന്‍ വിജയം നേടാന്‍ കാരണം നരേന്ദ്രമോഡിക്ക് കീഴില്‍ നിതീഷ്‌കുമാര്‍ സംസ്ഥാനത്ത് കൊണ്ടുവന്ന വികസനം ജനം അംഗീകരിച്ചതാണ്. കൃത്യമായ വികസനവും നിയമപാലനവും ചെയ്തപ്പോള്‍ അത് തുടരണമെന്ന് ജനങ്ങള്‍ ആഗ്രഹിച്ചതാണ് ബീഹാറിലെ പടുകൂറ്റന്‍ വിജയത്തിന് കാരണം. ജനങ്ങളുടെ പ്രശ്‌നങ്ങള്‍ കേള്‍ക്കുകയും അതില്‍ ഇടപെടുകയും അത് പരിഹരിക്കുകയും വികസനത്തിന് വേണ്ടി പ്രവര്‍ത്തിക്കുകയും ചെയ്താല്‍ അവര്‍ വീണ്ടും അവസരം നല്‍കുമെന്നതാണ് ബീഹാര്‍ കാട്ടിത്തന്നത്.

കേരളത്തിലായാലും മലയാളിക്കായാലും അതു തന്നെയാണ് വേണ്ടത്. മൂന്നരക്കോടി ജനങ്ങളുടെ ആവശ്യമാണ് വികസനം. അവര്‍ക്ക് അഴിമതി രഹിതവും വോട്ടുബാങ്ക അല്ലാത്തതുമായ സര്‍ക്കാരാണ് വേണ്ടത്. എല്ലാം ശരിയാകുമെന്ന വാഗ്ദാനം നല്‍കിയാണ് സിപിഎം വോട്ടു നേടി അധികാരത്തില്‍ എത്തിയത്. അതിന് മുമ്പ് ഗരീബീ ഹഠാവോ എന്ന് പറഞ്ഞ് കോണ്‍ഗ്രസും അധികാരമേറ്റു. എന്നാല്‍ ഈ രണ്ടു സര്‍ക്കാരുകളും വാഗ്ദാനം നല്‍കി ജനങ്ങളെ വിഡ്ഡികളാക്കുകയായിരുന്നു. ഇപ്പോള്‍ അതിന്റെ കാലം കഴിഞ്ഞു. വരാനിരിക്കുന്ന തെരഞ്ഞെടുപ്പ് അക്കാര്യത്തിലുള്ള വിധിയെഴുത്താണ്. പുതിയ തെരഞ്ഞെടുപ്പില്‍ വലിയ മാറ്റമാണ് ഉ്ണ്ടാകാന്‍ പോകുന്നത്.

ജനങ്ങളുടെ അപേക്ഷയിലും കേരളത്തിലെ രാഷ്ട്രീയ സംസ്‌ക്കാരത്തിലും വലിയ മാറ്റമുണ്ടാകും. ഇവിടെയുണ്ടാകേണ്ടത് രാഷ്ട്രീയ പാര്‍ട്ടികള്‍ തമ്മിലുള്ള വികസന മത്സരമാണ് വേണ്ടത്. ഏതുപാര്‍ട്ടയാണ് ജനങ്ങള്‍ക്ക് വേണ്ടി ജോലി ചെയ്യുക, അവരുടെ ജീവിതത്തില്‍ മാറ്റം കൊണ്ടുവരിക , വികസന കൊണ്ടുവരിക എന്നതാണ് പുതിയ തെരഞ്ഞെടുപ്പിലെ വിഷയം. കേരളത്തിലെ ജനങ്ങള്‍ മാറ്റങ്ങള്‍ ആഗ്രഹിക്കുന്നു. അതിന് തങ്ങള്‍ക്ക് കഴിവും പ്രാപ്തിയുമുണ്ട്. അതിനായി ഒരവസരമാണ് ചോദിക്കുന്നതെന്നും രാജീവ് ചന്ദ്രശേഖര്‍ പറഞ്ഞു.

എസ്‌ഐആറിലൂടെ വോട്ടേഴ്‌സ് ലിസ്റ്റിന്റെ ശുദ്ധീകരണമാണ് നടന്നത്. മുമ്പ് പഴയ വോട്ടേഴ്‌സ് ലിസ്റ്റില്‍ ഫേക്് വോട്ടുകള്‍ ചേര്‍ത്തായിരുന്നു കോണ്‍ഗ്രസും സിപിഎമ്മും വിജയിച്ചിരുന്നത്. ഇപ്പോള്‍ എസ്‌ഐ ആറിലൂടെ പട്ടികയില്‍ ശുദ്ധീകരണം വരികയാണ്. അതാണ് ബീഹാറില്‍ ബിജെപിയുടെ വിജയത്തിന് കാരണം. വോട്ടര്‍ പട്ടികയിലെ ഫേക് വോട്ടുകള്‍ കളഞ്ഞതോടെ അവര്‍ക്ക വോട്ടുകുറഞ്ഞു. എസ്‌ഐആര്‍ കൊണ്ട് ആര്‍ക്കും വോട്ടു നഷ്ടപ്പെടില്ല. വോട്ടര്‍ പട്ടികയിലെ ഫേക് വോട്ടുകള്‍ മാറ്റുക മാത്രമാണ് സംഭവിക്കുന്നത്. അതുകൊണ്ട് കള്ളവോട്ട് ചെയ്യാന്‍ കഴിയാത്തതിനാലാണ് സിപിഎമ്മും കോണ്‍ഗ്രസും എതിര്‍ക്കുന്നതെന്നും രാജീവ് ചന്ദ്രശേഖരന്‍ പറഞ്ഞു.

Ads by Google
Saturday 15 Nov 2025 02.08 PM
YOU MAY BE INTERESTED
Ads by Google
LATEST NEWS
Ads by Google