Friday, March 20, 2026 Last Updated 13 Min 59 Sec ago Malayalam Edition
Todays E paper
Ads by Google
Saturday 15 Nov 2025 12.55 PM

സംസ്ഥാനത്ത് ​‍ക്രിസ്മസ് പരീക്ഷ ഡിസംബര്‍ 15 മുതൽ 23 വരെ

on

തിരുവനന്തപുരം: തദ്ദേശ തിരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തിൽ സ്‌കൂൾ അർധവാർഷിക പരീക്ഷാ തീയതിയിലും ക്രിസ്മസ് അവധിയിലും മാറ്റംവരുത്താൻ മന്ത്രി വി.ശിവൻകുട്ടിയുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ ധാരണ. അക്കാദമിക് കലണ്ടർ അനുസരിച്ചു ഡിസംബർ 11നായിരുന്നു പരീക്ഷ തുടങ്ങേണ്ടത്. എന്നാൽ തദ്ദേശ തിരഞ്ഞെടുപ്പ് നടക്കുന്ന സാഹചര്യത്തിൽ സ്കൂളുകൾ തിരഞ്ഞെടുപ്പ് ആവശ്യങ്ങൾക്കായി വിട്ടു നൽകേണ്ടതിനാൽ പരീക്ഷ ‍ഡിസംബർ 15 മുതൽ 23 വരെ ഒറ്റഘട്ടമായി നടത്താനാണു നീക്കം.

24 മുതൽ ജനുവരി 4 വരെ അവധിയായിരിക്കും. ജനുവരി 5ന് സ്കൂളുകൾ തുറക്കും. അങ്ങനെയെങ്കിൽ കുട്ടികൾക്കു 12 ദിവസം അവധി ലഭിക്കും. വിദ്യാഭ്യാസ നിലവാരസമിതി യോഗത്തിലാവും അന്തിമതീരുമാനം എടുക്കുക. തദ്ദേശ തിരഞ്ഞെടുപ്പ് വോട്ടെടുപ്പ് ഡിസംബർ 9, 11 തീയതികളിലും വോട്ടെണ്ണൽ 13നുമാണ്. ക്രിസ്മസ് അവധിക്ക് മുൻപും ശേഷവുമായി 2 ഘട്ടങ്ങളിലായി പരീക്ഷ നടത്താൻ ആലോചിച്ചിരുന്നു.

Ads by Google
Saturday 15 Nov 2025 12.55 PM
YOU MAY BE INTERESTED
Ads by Google
LATEST NEWS
Ads by Google