Friday, March 20, 2026 Last Updated 13 Min 59 Sec ago Malayalam Edition
Todays E paper
Ads by Google
Saturday 15 Nov 2025 12.31 PM

നൂറ് ശതമാനം വിജയം ഉറപ്പിച്ച മണ്ഡലങ്ങളില്‍ പോലും വന്‍ പരാജയം ; എന്തൊരു മറിമായം, വിലയിരുത്താന്‍ ഹൈക്കമാന്റ്

uploads/news/2025/11/810954/congrass-600-360.gif

ന്യൂഡല്‍ഹി: ബിഹാറിലെ തെരഞ്ഞെടുപ്പില്‍ വന്‍ അട്ടിമറി നടന്നെന്ന് വിലയിരുത്തി കോണ്‍ഗ്രസ് ഹൈക്കമാന്റ്. നൂറ് ശതമാനം വിജയം ഉറപ്പിച്ച മണ്ഡലങ്ങളില്‍ പോലും വന്‍ പരാജയം നേരിട്ടത് ഇതിന്റെ സൂചനയാണെന്നും വോട്ട് ചോരി നടന്നതിന്റെ ഫലമാണെന്നും കോണ്‍ഗ്രസ് വിലയിരുത്തുന്നു. കോണ്‍ഗ്രസ് അദ്ധ്യക്ഷന്‍ മല്ലികാര്‍ജ്ജുന്‍ ഖാര്‍ഗേയുടെ വസതിയിലാണ് യോഗം പുരോഗമിക്കുന്നത്.

തെരഞ്ഞെടുപ്പ് കമ്മീഷനും ബിജെപിയും ചേര്‍ന്ന് കൂട്ടുകച്ചവടം നടത്തിയെന്നും ന്യൂനപക്ഷ വോട്ടുകള്‍ പിളര്‍ത്താന്‍ എഐഎംഐഎം മേധാവി അസുദുദ്ദീന്‍ ഉവൈസിയുമായി ചേര്‍ന്ന് സംഘപരിവാര്‍ ധാരണയുണ്ടാക്കിയെന്നുമാണ് ആക്ഷേപം. കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി അടക്കം പങ്കെടുക്കുന്ന യോഗം എഐസിസി ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാലുമുണ്ട്.

ബീഹാര്‍ തെരഞ്ഞെടുപ്പില്‍ കനത്ത തിരിച്ചടിയാണ് കോണ്‍ഗ്രസിനും മഹാസഖ്യത്തിനും നേരിട്ടത്. കനത്ത വോട്ടുചോര്‍ച്ചയുണ്ടാക്കിയത് കോണ്‍ഗ്രസിനായിരുന്നു. കഴിഞ്ഞ തവണ 70 സീറ്റില്‍ മത്സരിച്ച 19 സീറ്റ് നേടിയപ്പോല്‍ ഇത്തവണ 60 സീറ്റില്‍ മത്സരിച്ച് ആറ് സീറ്റില്‍ മാത്രമാണ് വിജയിക്കാനായത്. ബിഹാര്‍ കോണ്‍ഗ്രസ് അധ്യക്ഷന്‍ രാജേഷ് കുമാര്‍ ഉള്‍പ്പെടെ തോറ്റു. തെരഞ്ഞെടുപ്പിനായി ഇത്തവണ നേരത്തേ ഒരുങ്ങിയിട്ടും ഫലം എതിരായി. രാഹുല്‍ ഗാന്ധിയുടെ നേതൃത്വത്തില്‍ കോണ്‍ഗ്രസ് നേരത്തെ കളത്തിലിറങ്ങിയിരുന്നെങ്കിലും വോട്ടെണ്ണല്‍ പൂര്‍ത്തിയായപ്പോള്‍ കടുത്ത നിരാശ നല്‍കുന്നതായിരുന്നു ഫലം.

എന്‍ഡിഎയുടെ സമ്പൂര്‍ണ്ണ വിജയം വോട്ട് ചോരിയുടെ ഫലമെന്നാണ് ഇന്‍ഡ്യാ സഖ്യത്തിലെ കക്ഷികള്‍ ആരോപിക്കുന്നത്. വോട്ട് വിഹിതത്തിലെ വ്യത്യാസവും ഇവര്‍ ചൂണ്ടിക്കാട്ടുന്നു. ഏറ്റവും വലിയ ഒറ്റകക്ഷിയായി ബിജെപി ഭരണം ഏറ്റെടുക്കാനിരിക്കുമ്പോഴും ആര്‍ജെഡിക്ക് ആശ്വാസമാണ് വോട്ട് വിഹിതം. ബിജെപിയേക്കാളും ജെഡിയുവിനേക്കാളും വോട്ട് വിഹിതം ഇത്തവണ ആര്‍ജെഡി നേടിയിട്ടുണ്ട്.

തെരഞ്ഞെടുപ്പ് കമ്മീഷന്റെ വെബ്‌സൈറ്റ് പ്രകാരം 22.79 ശതമാനം വോട്ട് വിഹിതമാണ് ഇത്തവണ ആര്‍ജെഡി നേടിയത്. ഇത് ബിജെപിയേക്കാള്‍ 2.27 ശതമാനവും ജെഡിയുവിനേക്കാള്‍ 3.8 ശതമാനവും കൂടുതലാണ്. ബിജെപിക്ക് 20.08 ശതമാനവും ജെഡിയുവിന് 19.25 ശതമാനവുമാണ് വോട്ട് വിഹിതം. കഴിഞ്ഞ ദിവസമായിരുന്നു ബിഹാറിലെ വോട്ടെണ്ണല്‍. ബിജെപി 89 സീറ്റും ജെഡിയു 85 സീറ്റും നേടി.

Ads by Google
Saturday 15 Nov 2025 12.31 PM
YOU MAY BE INTERESTED
Ads by Google
LATEST NEWS
Ads by Google