Tuesday, March 17, 2026 Last Updated 10 Min 55 Sec ago Malayalam Edition
Todays E paper
Ads by Google
Saturday 15 Nov 2025 11.16 AM

എന്നെ കണ്ടാല്‍ ഒരു ഫുള്‍ടൈം ബേബി സിറ്ററെപ്പോലെ തോന്നുന്നുണ്ടോ? പോസ്റ്റുമായി നവ്യ നായര്‍

navya nair
photo-www.instagram.com/navyanair143/

ശിശുദിനത്തില്‍ വ്യത്യസ്തമായ ആശംസാ പോസ്റ്റ് പങ്കുവെച്ച് നടി നവ്യ നായര്‍. യാരതയ്ക്കിടയില്‍ കുഞ്ഞിനെ ഓമനിക്കുന്ന വീഡിയോ പങ്കുവെച്ചാണ് നടിയുടെ ആശംസ. തന്നെ കണ്ടാല്‍ ഫുള്‍ടൈം ബേബിസിറ്ററെപ്പോലെ തോന്നുന്നുമണ്ടായെന്ന് നടി സമൂഹികമാധ്യമങ്ങളിലെ പോസ്റ്റില്‍ ചോദിച്ചു.

നേരത്തെ എന്റെ കസിന്‍സ് ആയിരുന്നു കുഞ്ഞുങ്ങളെ നോക്കാന്‍ തന്നിരുന്നത്. ഇപ്പോള്‍ വഴിയില്‍ കാണുന്ന അമ്മമാരും അങ്ങനെ ചെയ്യാന്‍ തുടങ്ങി. എനിക്ക് എന്നെത്തന്നെ സംശയമായി തുടങ്ങി. എന്നെ കണ്ടാല്‍ ഒരു ഫുള്‍ടൈം ബേബിസിറ്ററെപ്പോലെ തോന്നുന്നുണ്ടോ? നവ്യ ചോദിച്ചു.

തമാശ മാറ്റിവച്ചാല്‍ ഈ സന്തോഷക്കുടുക്കകളെ കൈകാര്യം ചെയ്യുന്നത് എപ്പോഴും സന്തോഷകരമാണ്. എല്ലാ കുഞ്ഞോമനകള്‍ക്കും ശിശുദിനാശംസകള്‍ നവ്യ കുറിച്ചു.

Ads by Google
Saturday 15 Nov 2025 11.16 AM
YOU MAY BE INTERESTED
Ads by Google
LATEST NEWS
Ads by Google