Friday, March 20, 2026 Last Updated 11 Min 8 Sec ago Malayalam Edition
Todays E paper
Ads by Google
Saturday 15 Nov 2025 09.50 AM

'തുടക്കം മുതല്‍ ശരിയല്ലാത്ത ഒരു തെരഞ്ഞെടുപ്പില്‍ വിജയിക്കാനാകില്ല' ; ബീഹാറിലെ തോല്‍വിയില്‍ രാഹുലിന്റെ പ്രതികരണം

uploads/news/2025/11/810892/rahul-300-600.gif

ന്യൂഡല്‍ഹി: തുടക്കം മുതല്‍ കുഴപ്പമുള്ള ഒരു തെരഞ്ഞെടുപ്പില്‍ നിങ്ങള്‍ക്ക് വിജയം നേടാനാകില്ലെന്ന് പ്രതിപക്ഷ നേതാവ് രാഹുല്‍ഗാന്ധി. ബീഹാറിലെ തെരഞ്ഞെടുപ്പ് ഫലം ഞെട്ടിക്കുന്നതാണെന്നും എന്നാല്‍ ഭരണഘടനയെയും ജനാധിപത്യത്തെയും സംരക്ഷിക്കാന്‍ വേണ്ടിയുള്ള പോരാട്ടം തുടരുമെന്നും രാഹുല്‍ പറഞ്ഞു. ഈ തെരഞ്ഞെടുപ്പ് ഫലം കോണ്‍ഗ്രസും ഇന്ത്യാ സഖ്യവും ആഴത്തില്‍ പരിശോധന നടത്തുമെന്നും ജനാധിപത്യത്തെ സംരക്ഷിക്കാനും കൂടുതല്‍ ഫലപ്രദമാക്കാനും കഴിയാവുന്നത് എല്ലാം ചെയ്യുമെന്നും പറഞ്ഞു.

മഹാഗദ്ബന്ധന്റെ വലിയ പരാജയത്തില്‍ ഏറ്റവും കൂടുതല്‍ ആക്ഷേപം നേരിടേണ്ടി വരുന്നത് കോണ്‍ഗ്രസിനാണ്. 2020 ല്‍ 70 ല്‍ 19 സീറ്റുകളിലും വിജയം നേടിയ അവര്‍ ഇത്തവണ മത്സരിച്ച 61 സീറ്റുകളില്‍ ആറെണ്ണത്തിലാണ് ജയം കണ്ടത്. മഹാസഖ്യത്തിലെ പ്രമുഖരായിരുന്ന ആര്‍ജെഡിയ്ക്ക് 143 സീറ്റുകളില്‍ മത്സരിച്ചിട്ട് 25 എണ്ണത്തിലാണ് ജയിക്കാനായത്. 2020 ല്‍ 144 സീറ്റുകളില്‍ 75 ലും ജയിച്ച് ഏറ്റവും വലിയ ഒറ്റക്കക്ഷിയായ പാര്‍ട്ടിയാണ് ഇപ്പോള്‍ തകര്‍ന്നടിഞ്ഞിരിക്കുന്നത്. ബീഹാര്‍ തെരഞ്ഞെടുപ്പില്‍ വന്‍ പരാജയം നേരിട്ടതിന് പിന്നാലെ നടത്തിയ പ്രതികരണത്തിലാണ് രാഹുല്‍ ഇക്കാര്യം വ്യക്തമാക്കിയത്. ഭരണഘടനാ സ്ഥാപനങ്ങളെ ദുരുപയോഗം ചെയ്തതായി കോണ്‍ഗ്രസ് നേതാവ് മല്ലികാര്‍ജ്ജുന ഖാര്‍ഗേയും ആരോപിച്ചു.

കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ നിരാശപ്പെടരുതെന്നും നിങ്ങള്‍ ഞങ്ങളുടെ അഭിമാനവും ആദരവും മഹത്വവുമാണെന്നും നിങ്ങളുടെ കഠിനാദ്ധ്വാനമാണ് ഞങ്ങളുടെ കരുത്തെന്നും ജനങ്ങളെ ബോധവല്‍ക്കരിക്കുന്ന കാര്യത്തില്‍ സംഭവിച്ച പിഴവില്‍ നിങ്ങളെ കല്ലെറിയാനില്ലെന്നും പറഞ്ഞു. ജനാധിപത്യ ത്തെയൂം ഭരണഘടനയെയും സംരക്ഷിക്കാനുള്ള പോരാട്ടം നമ്മള്‍ തുടരുമെന്നും ഈ യുദ്ധം വളരെ നീണ്ടതാണെന്നും എന്നാലും നമ്മള്‍ അത് പൂര്‍ത്തിയാക്കുമെന്നും സത്യത്തിനൊപ്പം ധൈര്യമായി നിലകൊള്ളണമെന്നും ഖാര്‍ഗേ കൂട്ടിച്ചേര്‍ത്തു.

Ads by Google
Saturday 15 Nov 2025 09.50 AM
YOU MAY BE INTERESTED
Ads by Google
Ads by Google