Friday, March 20, 2026 Last Updated 0 Min 26 Sec ago Malayalam Edition
Todays E paper
Ads by Google
Friday 14 Nov 2025 07.01 PM

ഇതിഹാസ താരം കാമിനി കൗശല്‍ അന്തരിച്ചു; പാം ഡി ഓര്‍ നേടിയ ഏക ഇന്ത്യന്‍ സിനിമയിലെ നായിക!

uploads/news/2025/11/810840/7.gif
photo - facebook

ന്യൂഡല്‍ഹി : വിഖ്യാത ബോളിവുഡ് നടി കാമിനി കൗശല്‍ അന്തരിച്ചു. 98 വയസായിരുന്നു. ബോളിവുഡിലെ എക്കാലത്തേയും മികച്ച നടിമാരില്‍ ഒരാളായി കണക്കാക്കുന്ന നടിയാണ് കാമി കൗശല്‍. 1946 ല്‍ നീച്ച നഗര്‍ എന്ന സിനിമയിലൂടെയാണ് അരങ്ങേറുന്നത്. ഈ ചിത്രം കാന്‍ ഫിലിം ഫെസ്റ്റിവലില്‍ മികച്ച സിനിമയ്ക്കുള്ള പുരസ്‌കാരം സ്വന്തമാക്കി. നാളിതുവരെ മികച്ച സിനിമയ്ക്കുള്ള പാം ഡി ഓര്‍ നേടിയ ഏക ഇന്ത്യന്‍ സിനിമയാണിത്.

1927 ഫെബ്രുവരി 24 നായിരുന്നു ജനനം. യഥാര്‍ത്ഥ പേര് ഉമ കശ്യപ് എന്നായിരുന്നു. പിതാവ് ശിവറാം കശ്യപ് പ്രശസ്ത സസ്യശാസ്ത്രജ്ഞനായിരുന്നു. സിനിമയിലെത്തും മുമ്പ് റേഡിയോ നാടകങ്ങളിലും സജീവമായിരുന്നു. സിനിമയിലെത്തുന്നതോടെയാണ് കാമിനി കൗശല്‍ എന്ന് പേര് മാറ്റുന്നത്.

ദോ ബായ്, ശഹീദ്, സിദ്ധി, ശബ്‌നം, ബഡേ സര്‍ക്കാര്‍, ജെയ്‌ലര്‍, ആര്‍സൂ, നദിയാ കെ പാര്‍ തുടങ്ങിയ സിനിമകളില്‍ നായികയായി കയ്യടി നേടി. പിന്നീട് ക്യാരക്ടര്‍ റോളുകളിലേക്ക് ചുവടുമാറ്റുകയായിരുന്നു. സമീപകാലത്തിറങ്ങിയ കബീര്‍ സിങ്, ലാല്‍ സിങ് ഛദ്ദ തുടങ്ങിയ സിനിമകളിലും അഭിനയിച്ചിട്ടുണ്ട്. ഇന്ത്യന്‍ സിനിമയുടെ തുടക്കകാലത്തെ

Ads by Google
Friday 14 Nov 2025 07.01 PM
YOU MAY BE INTERESTED
Ads by Google
Ads by Google