Friday, March 20, 2026 Last Updated 0 Min 57 Sec ago Malayalam Edition
Todays E paper
Ads by Google
Friday 14 Nov 2025 04.44 PM

എസ്ഐആറില്‍ ഇടപെടില്ല, സംസ്ഥാന സർക്കാരിന് സുപ്രീംകോടതിയെ സമീപിക്കാം; ഉത്തരവുമായി ഹൈക്കോടതി

തദ്ദേശതെരഞ്ഞെടുപ്പിനിടെ വോട്ടർ പട്ടിക തീവ്ര പരിഷ്കരണത്തിന് ഉദ്യോഗസ്ഥരെ വിന്യസിക്കുന്നത് ഭരണസ്തംഭനത്തിന് കാരണമാകുമെന്നാണ് സർക്കാർ കോടതിയില്‍ വാദിച്ചത്.
sir, high court

കൊച്ചി: ഉദ്യോഗസ്ഥ ക്ഷാമം ചൂണ്ടിക്കാട്ടി എസ്ഐആർ നടപടിക്കെതിരെ സംസ്ഥാന സർക്കാർ ഹൈക്കോടതിയിൽ നൽകിയ ഹർജിയിൽ ഉത്തരവ്. വിഷയത്തില്‍ സംസ്ഥാന സർക്കാരിന് സുപ്രീംകോടതിയെ സമീപിക്കാമെന്ന് വ്യക്തമാക്കിയ കോടതി സർക്കാരിന്‍റെ ഹർജിയിലെ നടപടികൾ അവസാനിപ്പിച്ചു. തദ്ദേശതെരഞ്ഞെടുപ്പിനിടെ വോട്ടർ പട്ടിക തീവ്ര പരിഷ്കരണത്തിന് ഉദ്യോഗസ്ഥരെ വിന്യസിക്കുന്നത് ഭരണസ്തംഭനത്തിന് കാരണമാകുമെന്നാണ് സർക്കാർ കോടതിയില്‍ വാദിച്ചത്. ഡിസംബർ 4 നാണ് എസ് ഐ ആർ പൂർത്തിയാക്കേണ്ടത്. തദ്ദേശതെരഞ്ഞെടുപ്പ് ഡിസംബർ 9,11തിയതികളിൽ നടക്കുമ്പോൾ രണ്ട് സുപ്രധാന ജോലികളിലും ഒരേ ഉദ്യോഗസ്ഥർ തന്നെ പങ്കാളികളാകുമ്പോൾ പ്രായോഗിക പ്രശ്നങ്ങൾ ഏറെയെന്നാണ് സർക്കാർ വാദം.

Ads by Google
Friday 14 Nov 2025 04.44 PM
YOU MAY BE INTERESTED
Ads by Google
LATEST NEWS
Ads by Google