Friday, March 20, 2026 Last Updated 0 Min 47 Sec ago Malayalam Edition
Todays E paper
Ads by Google
Friday 14 Nov 2025 04.22 PM

അരൂർ ഗ‍ർ‍‍ഡർ ദുരന്തം; സുതാര്യമായ സുരക്ഷാ ഓഡിറ്റ് വേണമെന്ന കത്തുമായി തരൂർ

സംഭവത്തിൽ ദേശീയപാത അതോറിറ്റിയ്ക്കും കരാറുകാരനുമുള്ള ഉത്തരവാദിത്തം വ്യക്തമാക്കണം
sasi tharoor

അരൂര്‍ തുറവൂര്‍ ഉയരപ്പാത നിർമ്മാണത്തിനിടെ 48 കാരൻ കൊല്ലപ്പെട്ടതിന് പിന്നാലെ കേന്ദ്ര ഗതാഗത വകുപ്പ് മന്ത്രിക്ക് കത്തുമായി ശശി തരൂർ എംപി. അപകടത്തിൽ സ്വതന്ത്രമായി സുതാര്യമായ സുരക്ഷാ ഓഡിറ്റ് നടത്തണം. സംഭവത്തിൽ ദേശീയപാത അതോറിറ്റിയ്ക്കും കരാറുകാരനുമുള്ള ഉത്തരവാദിത്തം വ്യക്തമാക്കണം. മരണപ്പെട്ട 48കാരന്റെ കുടുംബത്തിന് നഷ്ടപരിഹാരം നൽകണമെന്നും ഇത്തരം അപകടം നിറഞ്ഞ ജോലികൾ ചെയ്യേണ്ടുന്ന സമയത്തിനും ക്രമം വരുത്തണമെന്നുമാണ് തരൂര്‍ ആവശ്യപ്പെട്ടിരിക്കുന്നത്.

ഇന്നലെയാണ് ഗർഡറുകൾ വീണ് 48 കാരനായ രാജേഷ് കൊല്ലപ്പെട്ടത്. ഗർഡറുകൾ സ്ഥാപിക്കുന്നതിനിടെ ജാക്കി തെന്നിമാറിയായിരുന്നു അപകടമുണ്ടായത്. . തമിഴ്നാട്ടിൽ നിന്ന് കോഴിമുട്ട എടുത്ത് എറണാകുളത്ത് എത്തിച്ചശേഷം ആലപ്പുഴയ്ക്ക് മടങ്ങുമ്പോഴായിരുന്നു അപകടം.

Ads by Google
Friday 14 Nov 2025 04.22 PM
YOU MAY BE INTERESTED
Ads by Google
LATEST NEWS
Ads by Google