Friday, March 20, 2026 Last Updated 14 Min 26 Sec ago Malayalam Edition
Todays E paper
Ads by Google
Friday 14 Nov 2025 04.17 PM

'താൻ ഒഴിഞ്ഞുപോയാലെങ്കിലും പത്ത് വോട്ട് എൽഡിഎഫിന് കിട്ടുമെന്ന ചിന്തയാണ് ആര്യക്ക്; കോഴിക്കോട് സ്ഥിരതാമസം ആക്കാം'

മോദി-ഷാ ഭരണത്തിന്റെ കീഴില്‍ നിഷ്പക്ഷവും നീതിപൂര്‍വുമായ തെരഞ്ഞെടുപ്പ് നടക്കില്ലെന്നുള്ള ആവര്‍ത്തിച്ചുള്ള പ്രഖ്യാപനമാണ് ബിഹാറില്‍ നിന്നുള്ളത്
uploads/news/2025/11/810822/2.gif
photo - facebook

തിരുവനന്തപുരം : തിരുവനന്തപുരം കോര്‍പ്പറേഷന്‍ അഴിമതിയും കൊള്ളയും നടത്തുകയാണ്. പരാജയപ്പെടുന്നതിന് മുമ്പേ മേയര്‍ കോഴിക്കോട്ടേക്ക് തിരിച്ചത് നന്നായി. ഇവിടെ നില്‍ക്കാന്‍ നിവര്‍ത്തിയില്ലാത്ത നിലയിലാണ് അഞ്ച് വര്‍ഷത്തെ ഭരണം. കോഴിക്കോട് സ്ഥിരതാമസം ആക്കാം. തിരുവനന്തപുരത്തേക്ക് വരാന്‍ ജനം സമ്മതിക്കില്ല. അത്ര വലിയ ദുര്‍ഭരണമാണ് ഉണ്ടായിരിക്കുന്നത്. താന്‍ ഒഴിഞ്ഞുപോയാലെങ്കിലും പത്ത് വോട്ട് എല്‍ഡിഎഫിന് കിട്ടുമെന്ന ചിന്തമാണ് പ്രേരിപ്പിച്ചത്. പാര്‍ട്ടി മത്സരിക്കാന്‍ പോലും സീറ്റ് കൊടുത്തില്ലെന്നും രമേശ് ചെന്നിത്തല പരിഹസിച്ചു.

ബീഹാര്‍ നിയമസഭാ തിരഞ്ഞെടുപ്പില്‍ ജയിച്ചത് എന്‍ഡിഎ അല്ല മറിച്ച് തെരഞ്ഞെടുപ്പ് കമ്മീഷന്‍ ആണെന്ന് കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തല. മഹാരാഷ്ട്രയിലും ഹരിയാനയിലും എന്തുനടന്നുവെന്ന് രാഹുല്‍ ഗാന്ധി അറിയിച്ചതാണ്. അതിന്റെ ആവര്‍ത്തനമാണ് ബിഹാറില്‍ സംഭവിച്ചതെന്നും രമേശ് ചെന്നിത്തല പറഞ്ഞു.

ഇന്ത്യയില്‍ ജനാധിപത്യം അപകടത്തിലാണ്. നിഷ്പക്ഷവും നീതിപൂര്‍വവുമായ നിലയില്‍ ഇനി ഇന്ത്യയില്‍ തെരഞ്ഞെടുപ്പ് നടക്കില്ല. ഈ തെരഞ്ഞെടുപ്പ് തെരഞ്ഞെടുപ്പ് കമ്മീഷനും ബിജെപിയും കൂടിയുണ്ടാക്കിയ അട്ടിമറിയാണ്. എന്ത് വേണമെന്ന് എല്ലാവരും ആലോചിക്കേണ്ടതാണ്. മോദി-ഷാ ഭരണത്തിന്റെ കീഴില്‍ നിഷ്പക്ഷവും നീതിപൂര്‍വുമായ തെരഞ്ഞെടുപ്പ് നടക്കില്ലെന്നുള്ള ആവര്‍ത്തിച്ചുള്ള പ്രഖ്യാപനമാണ് ബിഹാറില്‍ നിന്നുള്ളത് എന്നും രമേശ് ചെന്നിത്തല പറഞ്ഞു.

Ads by Google
Friday 14 Nov 2025 04.17 PM
YOU MAY BE INTERESTED
Ads by Google
LATEST NEWS
Ads by Google