Tuesday, March 17, 2026 Last Updated 10 Min 35 Sec ago Malayalam Edition
Todays E paper
Ads by Google
Friday 14 Nov 2025 12.52 PM

വെട്രിയുടെ പുകവലി കാരണം എന്റെ കണ്ണ് ചുവന്നു, കഥ മുഴുവന്‍ കേള്‍ക്കാതെ ഞാന്‍ ഇറങ്ങിപോയി; ആന്‍ഡ്രിയ

andrea-jeremiah

ധനുഷിനെ നായകനാക്കി വെട്രിമാരന്‍ ചെയ്യാനിരുന്ന സിനിമയായിരുന്നു ദേശീയ നെടുഞ്ചാലെ. എന്നാല്‍ ഈ സിനിമ പാതിവഴിയില്‍ നിന്നുപോയി. ചിത്രത്തില്‍ നായികയായി പരിഗണിച്ചിരുന്നത് ആന്‍ഡ്രിയ ജെറമിയയെയായിരുന്നു.

ആന്‍ഡ്രിയ സിനിമയുടെ കഥ കേട്ടിരുന്നു. എന്നാല്‍ കഥ പറയുന്ന സമയത്തെ വെട്രിമാരന്റെ പുകവലി കാരണം താന്‍ കഥ കേള്‍ക്കുന്നതിന്റെ പകുതിക്ക് ഇറങ്ങിപ്പോവുകയായിരുന്നുവെന്നാണ് ആന്‍ഡ്രിയ പറയുന്നത്. പുതിയ ചിത്രം മാസ്‌കിന്റെ പ്രമോഷന്റെ ഭാഗമായി നല്‍കില അഭിമുഖത്തിലാണ് ആന്‍ഡ്രിയ ഇക്കാര്യം ഓര്‍ത്തെടുത്തത്.

‘ആ സമയം എനിക്ക് അഭിനയിക്കാന്‍ യാതൊരു താല്‍പര്യവും ഉണ്ടായിരുന്നില്ല. കഥ കേള്‍ക്കാന്‍ ചെന്നപ്പോള്‍ ഒരാളിരുന്ന് ഒന്നിന് പുറകെ ഒന്നായി സിഗരറ്റ് വലിച്ചുകൊണ്ടിരിക്കുകയാണ്. വെട്രിയുടെ പുകവലി കാരണം എന്റെ കണ്ണ് ഒക്കെ ചുവന്നു. അദ്ദേഹം കഥ പറഞ്ഞ് തീര്‍ന്നില്ല. അതിന് മുമ്പേ ഞാന്‍ പോകുന്നുവെന്ന് പറഞ്ഞ് ഇറങ്ങി. എനിക്ക് ആ പുക പറ്റുന്നില്ലായിരുന്നു ’എന്നാണ് ആന്‍ഡ്രിയ പറയുന്നത്.

ആ സിനിമ നടന്നില്ലെങ്കിലും ആന്‍ഡ്രിയ പിന്നീട് നടിയാവുകയും കയ്യടി നേടുകയും ചെയ്തു. ആന്‍ഡ്രിയയുടെ കരിയറിലെ ഏറ്റവും ആഘോഷിക്കപ്പെട്ട കഥാപാത്രങ്ങളില്‍ ഒന്ന് വട ചെന്നൈയിലൂടെ വെട്രിമാരന്‍ നല്‍കുകയും ചെയ്തു.

Ads by Google
Friday 14 Nov 2025 12.52 PM
YOU MAY BE INTERESTED
Ads by Google
LATEST NEWS
Ads by Google