Tuesday, March 17, 2026 Last Updated 2 Min 24 Sec ago Malayalam Edition
Todays E paper
Ads by Google
Friday 14 Nov 2025 12.37 PM

' എന്റെ ജീവിതത്തില്‍ എന്നും ഓര്‍ത്തുവെക്കുന്ന ദിവസം, ഗുരു വിനീത് സാറിനും അമ്മയ്ക്കും പപ്പയ്ക്കും നന്ദി ; കണ്‍മണി

dance
photo-www.instagram.com/kanmanikiara/

നടി മുക്തയുടെ മകള്‍ കണ്‍മണി എന്ന കിയാര സമൂഹമാധ്യമങ്ങളില്‍ നിറയെ ആരാധകരുളള കുട്ടിത്താരമാണ്. പത്താം വളവ്, കിംഗ് ഓഫ് കൊത്ത തുടങ്ങിയ സിനിമകളിലും കണ്‍മണി അഭിനയിച്ചിട്ടുണ്ട്. അഭിനയത്തില്‍ മാത്രമല്ല നൃത്തത്തിലും കിയാര തന്റെ കഴിവ് തെളിയിക്കുകയാണ്. കഴിഞ്ഞ ദിവസം ശാസ്ത്രീയ നൃത്തത്തില്‍ തന്റെ ആദ്യ പ്രകടനം നടത്തിക്കഴിഞ്ഞു കിയാര. നടനും നര്‍ത്തകനുമായ വിനീത് രാധാകൃഷ്ണനാണ് കിയാരയുടെ ഗുരു. വിനീതിനും അമ്മ മുക്തയ്ക്കും ഒപ്പമുളള ചിത്രം പങ്കുവച്ചാണ് തന്റെ നൃത്തത്തെക്കുറിച്ചുളള വിശേഷം കണ്‍മണി പങ്കുവച്ചത്.

' എന്റെ ആദ്യത്തെ ശാസ്ത്രീയ നൃത്തം. എന്റെ ജീവിതത്തില്‍ എന്നും ഓര്‍ത്തുവെക്കുന്ന ഒരു ദിവസം, 09-11-25. എന്റെ ഗുരു വിനീത് രാധാകൃഷ്ണന്‍ സാറിനും എന്റെ എല്ലാ അധ്യാപകര്‍ക്കും ഒപ്പം നിസ്സീമമായ പിന്തുണ നല്‍കുന്ന സ്‌നേഹനിധികളായ എന്റെ അമ്മയ്ക്കും പപ്പയ്ക്കും നന്ദി. എന്റെ നൃത്തജീവിതത്തിന്റെ ഒരു തുടക്കം മാത്രമാണ് ഇത്. നിങ്ങളുടെ പ്രാര്‍ത്ഥനയില്‍ എന്നെ ഓര്‍ക്കണം നിങ്ങളുടെ അനുഗ്രഹവും പിന്തുണയും എപ്പോഴും ഉണ്ടായിരിക്കണം' , കണ്‍മണി കുറിച്ചു. നവംബര്‍ ഒമ്പതിന് ആയിരുന്നു ചടങ്ങ്. നിരവധി പേരാണ് കിയാരയ്ക്ക് ആശംസകള്‍ നേര്‍ന്ന് കമന്റ് ഇട്ടിരിക്കുന്നത്.

Ads by Google
Friday 14 Nov 2025 12.37 PM
YOU MAY BE INTERESTED
Ads by Google
LATEST NEWS
Ads by Google