Tuesday, March 17, 2026 Last Updated 10 Min 9 Sec ago Malayalam Edition
Todays E paper
Ads by Google
Friday 14 Nov 2025 11.42 AM

ഡാഡി പോയതിനു ശേഷം എന്റെ ജീവിതം ഒരു ശൂന്യതയില്‍ തളച്ചിട്ട പോലെയാണ്; കുറിപ്പുമായി സുപ്രിയ

supriya
photo-www.instagram.com/supriyamenonprithviraj/

അച്ഛന്റെ നാലാം ചരമ വാര്‍ഷികത്തില്‍ ഹൃദയസ്പര്‍ശിയായ കുറിപ്പ് പങ്കുവെച്ച് സുപ്രിയ മേനോന്‍. അച്ഛന്‍ വിട പറഞ്ഞിട്ട് നാല് വര്‍ഷം തികയുമ്പോഴും ആ വിടവ് നികത്താനായിട്ടില്ലെന്ന് സുപ്രിയ പറയുന്നു. അച്ഛന്‍ തന്നെ വിട്ടുപോയത് ശിശുദിനത്തിലാണെന്നും സന്തോഷമുളള നിമിഷങ്ങളില്‍ പോലും മനസ്സില്‍ ആ വേദനയുടെ ഒരു നേരിയ നീറ്റല്‍ എപ്പോഴും അവശേഷിക്കുന്നുണ്ടെന്നും സുപ്രിയ കുറിച്ചു.

‘അച്ഛാ ,ഞങ്ങളെ വിട്ടുപിരിഞ്ഞിട്ട് ഇന്ന് നാല് വര്‍ഷം. അച്ഛന്‍ പോയതിനു ശേഷം ഇന്നുവരെ എന്റെ ജീവിതം ശൂന്യതയില്‍ തളച്ചിട്ട പോലെയാണ്. സന്തോഷമുളള നിമിഷങ്ങളില്‍ പോലും മനസ്സില്‍ ഒരു നീറ്റലായി ആ വേദന എന്നും അവശേഷിക്കുന്നു. അച്ഛനൊപ്പം കുറച്ചുകൂടി സമയം കിട്ടിയിരുന്നെങ്കില്‍ എന്ന് ഞാന്‍ വെറുതെ മോഹിച്ചു പോകുന്നു. അച്ഛനോടൊപ്പം ചെയ്യാന്‍ ഞാന്‍ ആഗ്രഹിച്ച എത്രയെത്ര കാര്യങ്ങള്‍ ഇനിയും ബാക്കിയുണ്ട്.

കുറച്ചു സമയമെങ്കിലും തിരികെ കിട്ടാനായി ഞാന്‍ എന്താണ് ചെയ്യേണ്ടത്. അച്ഛന്‍ എന്നെ വിട്ടുപോയത് ഒരു ശിശുദിനത്തിലാണ് എന്നതിലെ വിരോധാഭാസം എനിക്ക് മറക്കാനാവില്ല. ഡാഡി ഒരോ ദിവസവും ഞാന്‍ നിങ്ങളെ ഒരുപാട് മിസ് ചെയ്യുന്നു. വാക്കുകള്‍ കൊണ്ട് പറഞ്ഞാല്‍ തീരാത്തത്രയും മിസ് ചെയ്യുന്നു ’സുപ്രിയ കുറിച്ചു.

2021 ലാണ് സുപ്രിയയുടെ അച്ഛന്‍ വിജയകുമാര്‍ മേനോന്‍ അന്തരിച്ചത്. അദ്ദേഹം ഏറെ നാളുകളായി കാന്‍സര്‍ ബാധിച്ച് ചികിത്സയിലായിരുന്നു. അച്ഛന്റെ ഓര്‍മകള്‍ എപ്പോഴും സുപ്രിയ പങ്കുവെക്കാറുണ്ട്.

Ads by Google
Friday 14 Nov 2025 11.42 AM
YOU MAY BE INTERESTED
Ads by Google
LATEST NEWS
Ads by Google