Tuesday, March 17, 2026 Last Updated 1 Min 22 Sec ago Malayalam Edition
Todays E paper
Ads by Google
Friday 14 Nov 2025 10.21 AM

‘‘ഈശോയോട് എന്റെ വിശേഷങ്ങൾ പറയാനുള്ള ദൂതനായി എന്നും നീ അവിടെ ഉണ്ടാകണം...’ പൗരോഹത്യത്തിലേക്ക് കടന്ന സുഹൃത്തിന് ആശംസകളുമായി അനുശ്രീ

uploads/news/2025/11/810774/1000620928.jpg
Anusree (Image Source: Instagram)

മലയാള സിനിമാപ്രേക്ഷകര്‍ക്ക് ഏറെയിഷ്ടമുള്ള താരമാണ് അനുശ്രീ. സ്വന്തം വീട്ടിലെ കുട്ടിയെന്ന പോലെ ആദ്യ സിനിമയിലൂടെ തന്നെ പ്രേക്ഷകരുടെ സ്നേഹം ആവോളം നേടിയെടുത്ത താരം. ചുരുക്കം ചിത്രങ്ങൾ കൊണ്ടുതന്നെ മലയാളികളുടെ മനസിൽ ഇടംനേടിയ താരം നായിക, സഹനായിക, സഹോദരി വേഷങ്ങളിലടക്കം തിളങ്ങിയിട്ടുണ്ട്. സിനിമയിൽ മാത്രമല്ല, സോഷ്യൽ മീഡിയയിലും അനുശ്രീ സജീവമാണ്. താരം പങ്കിടുന്ന ഓരോ പോസ്റ്റിനും ലക്ഷക്കണക്കിന് ലൈക്കും കമന്റുകളുമാണ് വരാറുള്ളത്.
ഇപ്പോഴിതാ തന്റെ സുഹൃത്ത് പൗരോഹത്യത്തിലേക്ക് കടന്നതിന്റെ സന്തോഷം പങ്കിടുകയാണ് അനുശ്രീ. നീണ്ട വർഷത്തെ കാത്തിരിപ്പിനും, കഷ്ടപ്പാടിനും ഒടുവിലാണ് സുഹൃത്ത് അതിലേക്ക് കടക്കുന്നതെന്നും സുഹൃത്തിന്റെ ഏറ്റവും വലിയ ആഗ്രഹം സഫലമാകുന്നതിന് താനും സാക്ഷിയായതില്‍ അഭിമാനമുണ്ടെന്നുമാണ് അനുശ്രീ ചിത്രങ്ങള്‍ പങ്കിട്ട് കുറിച്ചിരിക്കുന്നത്.
‘‘സച്ചുവേ...
ഒരുപാട് സന്തോഷം...ഒരുപാട് അഭിമാനം..
കാരണം എത്രത്തോളം വർഷത്തെ കാത്തിരിപ്പിനും, കഷ്ടപ്പാടിനും ഒടുവിലാണ് നീ ഈ പൗരോഹത്യത്തിലേക്ക് കടക്കുന്നതെന്ന് എനിക്കറിയാം...ആ വഴികളിലൊക്കെയും ഒരു നല്ല സുഹൃത്തായി കൂടെ നിൽക്കാൻ കഴിഞ്ഞതിൽ ഒത്തിരി സന്തോഷം... ജീവിതത്തിൽ ആദ്യമായാണ് ഈ ചടങ്ങ് ഞാൻ നേരിട്ട് കാണുന്നത്.. സന്തോഷവും സങ്കടവും കലർന്ന ഒരുപാട് മുഖങ്ങൾ ഞാൻ അവിടെ കണ്ടു....അതിനെല്ലാം ഒടുവിൽ നിന്റെ ഏറ്റവും വലിയ ആഗ്രഹം സഫലമാകുന്നതിന് ഞാനും സാക്ഷിയായി..
നിന്നെ ഓർത്ത് ഞങ്ങൾ എന്നും അഭിമാനിക്കും...കാരണം നീ കടന്നു വന്ന് വിജയിച്ച പാത അത്ര എളുപ്പമല്ല സച്ചുവേ.. ജീവിതാവസാനം വരെയും ഈശോയുടെ നല്ല കുഞ്ഞായി നല്ല പുത്രനായി ദൈവത്തോട് ചേർന്ന് നിന്ന് എല്ലാവർക്കും വേണ്ടി പ്രാർത്ഥിക്കാൻ നിനക്ക് കഴിയട്ടെ...ഈശോയോട് എന്റെ വിശേഷങ്ങൾ പറയാനുള്ള ദൂതനായി എന്നും നീ അവിടെ ഉണ്ടാകണം...’’ എന്നാണ് അനുശ്രീ കുറിച്ചിരിക്കുന്നത്. നിറഞ്ഞ സന്തോഷത്തോടെയും അഭിമാനത്തോടെയുമാണ് അനുശ്രീ സുഹൃത്തിനൊപ്പം നില്‍ക്കുന്നതെന്ന് ചിത്രങ്ങളില്‍ നിന്ന് വ്യക്തമാണ്. സഹോദരന്‍ അനൂപിനും സുഹൃത്തി​നുമൊപ്പമുള്ള ചിത്രവും അനുശ്രീ പങ്കുവച്ചിട്ടുണ്ട്.

uploads/news/2025/11/810774/1000620929.jpg
Anusree with her friend and brother (Image Source: Instagram)

Ads by Google
Friday 14 Nov 2025 10.21 AM
YOU MAY BE INTERESTED
Ads by Google
LATEST NEWS
Ads by Google