Tuesday, March 17, 2026 Last Updated 13 Min 52 Sec ago Malayalam Edition
Todays E paper
Ads by Google
Friday 14 Nov 2025 09.15 AM

നമ്മളങ്ങനെ കണ്ടു; കുഞ്ഞിനോട് സംസാരിക്കുന്ന ഹൃദ്യമായ വീഡിയോ പങ്കുവെച്ച് ദുര്‍ഗ കൃഷ്ണ

durga-krishna
photo-www.instagram.com/durgakrishnaartist/

കുഞ്ഞ് പിറന്ന സന്തോഷത്തിന്റെ ഹൃദ്യമായ മുഹൂര്‍ത്തങ്ങളുടെ വീഡിയോ പങ്കുവെച്ച് നടി ദുര്‍ഗ കൃഷ്ണ. ദുര്‍ഗ ആദ്യമായി സംസാരിക്കുന്നത് വീഡിയോയില്‍ കാണാം. കുഞ്ഞ് പിറന്നതിന്റെയും ഭര്‍ത്താവ് അര്‍ജുന്റെ പിറന്നാളിന്റെയും സന്തോഷം ഒന്നിച്ച് കേക്ക് മുറിച്ച് ആഘോഷിക്കുന്നതും വീഡിയോയില്‍ കാണാം. കാത്തിരുന്ന കണ്മണി എന്ന അടിക്കുറിപ്പോടെയാണ് ദുര്‍ഗ വീഡിയോ പങ്കുവെച്ചത്.

‘നമ്മളങ്ങനെ കണ്ടു, ഞാനായിരുന്നു ആ ആള്.. ഭക്ഷണമൊക്കെ തന്ന ആള്, ഇനി പാല് തരാം കേട്ടോ. യെസ് അയാം ദ് മമ്മി. ശബ്ദം കേട്ട് പരിചയമുണ്ടോ ’എന്ന് ദുര്‍ഗ കുഞ്ഞിനോട് ചോദിക്കുന്നത് വീഡിയോയില്‍ കേള്‍ക്കാം. കുടുംബാംഗങ്ങളും സന്തോഷത്തില്‍ പങ്കുചേരുന്നുണ്ട്. നവംബര്‍ നാലിനാണ് ദുര്‍ഗ പെണ്‍കുഞ്ഞിന് ജന്മം നല്‍കിയത്.

2021 ഏപ്രിലിലാണ് ദുര്‍ഗ കൃഷ്ണയും നിര്‍മാതാവും ബിസിനസുകാരനുമായ അര്‍ജുനും വിവാഹിതരായത്. കഴിഞ്ഞ ജൂണ്‍ മാസത്തിലാണ് താന്‍ അമ്മയാകാന്‍ ഒരുങ്ങുന്നുവെന്ന സന്തോഷ വാര്‍ത്ത ദുര്‍ഗ ആരാധകരെ അറിയിച്ചത്. ഗര്‍ഭകാലത്തെ വിശേഷങ്ങളും ചടങ്ങുകളുടെ ചിത്രങ്ങളുമെല്ലാം താരം സമൂഹമാധ്യമങ്ങളിലൂടെ പങ്കുവെച്ചിരുന്നു.

Ads by Google
Friday 14 Nov 2025 09.15 AM
YOU MAY BE INTERESTED
Ads by Google
LATEST NEWS
Ads by Google