Friday, March 20, 2026 Last Updated 17 Min 4 Sec ago Malayalam Edition
Todays E paper
Ads by Google
Thursday 13 Nov 2025 03.58 PM

സ്കൂൾ അസംബ്ലിയിൽ ദേശീയഗാനം ചൊല്ലുന്നതിനെ എതിർത്തെന്ന് ആരോപണം; അലിഗഡിൽ അധ്യാപകനെ സസ്പെൻഡ് ചെയ്തു

ഷാഹ്പൂർ അപ്പർ പ്രൈമറി സ്കൂളിലെ അധ്യാപകനായ ഷംഷുൽ ഹസനെയാണ് സസ്പെൻഡ് ചെയ്തത്.
aligrah, teacher, suspended

ഉത്തർപ്രദേശില്‍ സർക്കാർ സ്കൂളിൽ ദേശീയ ഗാനവും വന്ദേമാതരവും ആലപിക്കുന്നതിനെ എതിർത്തെന്ന് ആരോപിച്ച് അധ്യാപകനെ സസ്പെൻഡ് ചെയ്തു. ഷാഹ്പൂർ അപ്പർ പ്രൈമറി സ്കൂളിലെ അധ്യാപകനായ ഷംഷുൽ ഹസനെയാണ് സസ്പെൻഡ് ചെയ്തത്.

രാവിലത്തെ അസംബ്ലിയിൽ ദേശീയ ഗാനവും വന്ദേമാതരവും ആലപിക്കുന്നതിനെ അധ്യാപകൻ എതിർത്തെന്നാണ് പരാതി. ദേശീയഗാനം ചൊല്ലാൻ വിസമ്മതിക്കുകയും ചൊല്ലുന്നതിനെ എതിർക്കുകയും ചെയ്തെന്നാണ് ആരോപണം. അധ്യാപകന്‍റെ പെരുമാറ്റം ദേശീയ ചിഹ്നങ്ങളോടുള്ള അനാദരവാണെന്ന് വിലയിരുത്തിയാണ് നടപടിയെടുത്തത്.

അലിഗഡിലെ ബേസിക് എജ്യുക്കേഷൻ ഓഫീസർ രാകേഷ് കുമാർ സിംഗ് അധ്യാപകനെ ഉടൻ സസ്പെൻഡ് ചെയ്യാൻ ഉത്തരവിട്ടു. സർക്കാർ ജീവനക്കാരന് ചേരാത്തതാണ് അധ്യാപകന്‍റെ പെരുമാറ്റമെന്ന് ബിഎസ്എ വിലയിരുത്തി. ഇത്തരം പ്രവൃത്തികൾ തൊഴിൽപരമായ ധാർമ്മികതയുടെ ലംഘനം മാത്രമല്ല, വിദ്യാർത്ഥികൾക്ക് തെറ്റായ സന്ദേശം നൽകുന്നതാണന്ന് ബിഎസ്എ പറഞ്ഞു. സംഭവത്തിൽ അന്വേഷണം ആരംഭിച്ചു.

Ads by Google
Thursday 13 Nov 2025 03.58 PM
YOU MAY BE INTERESTED
Ads by Google
Ads by Google