Tuesday, March 17, 2026 Last Updated 3 Min 22 Sec ago Malayalam Edition
Todays E paper
Ads by Google
Thursday 13 Nov 2025 02.49 PM

' രാജ്യത്തെ പകുതിപ്പേര്‍ എന്നെ സംരക്ഷിക്കാനും മറുപകുതി കൊല്ലാനും ആഗ്രഹിച്ചു' ; ആദാ ശര്‍മ

bold

1920, ദ കേരള സ്റ്റോറി, ബസ്തര്‍: ദി നക്‌സല്‍ സ്റ്റോറി എന്നീ ചിത്രങ്ങളിലൂടെ ശ്രദ്ധേയയായ നടിയാണ് ആദാ ശര്‍മ. ഈ ചിത്രങ്ങളില്‍ അഭിനയിച്ചതിന് താന്‍ നേരിട്ട ഭീഷണികളെയും വിവാദങ്ങളെയും കുറിച്ച് സംസാരിക്കുകയാണ് ഇപ്പോള്‍ താരം. രാജ്യത്തെ പകുതിപ്പേര്‍ തന്നെ സംരക്ഷിക്കാനും മറുപകുതി കൊല്ലാനും ആഗ്രഹിച്ചെന്ന് അവര്‍ നര്‍മം കലര്‍ത്തി പറഞ്ഞു. വെല്ലുവിളികളുണ്ടായില്ലെങ്കില്‍ അത്തരം കഥാപാത്രങ്ങള്‍ ചെയ്യുന്നതില്‍ എന്തെങ്കിലും അര്‍ത്ഥമുണ്ടോ എന്നും അവര്‍ ചോദിച്ചു.

ആദ്യചിത്രമായ 1920 ആണ് തന്റെ ഏറ്റവും ധീരമായ സിനിമയായി സ്വയം വിലയിരുത്തുന്നതെന്ന് ആദാ ശര്‍മ ഇന്ത്യാ ടുഡേയോട് പറഞ്ഞു. ഒരു അഭിനേതാവിനെ സ്ഥിരം വാര്‍പ്പുമാതൃകകളില്‍ തളച്ചിടും എന്ന് പറയപ്പെട്ടിരുന്ന ഒരു ഇന്‍ഡസ്ട്രിയാണ് ബോളിവുഡ്. തന്റെ തിരഞ്ഞെടുപ്പ് എപ്പോഴും തിരക്കഥ, കഥാപാത്രം, അടുത്ത 4 മാസം ഒരുമിച്ചുണ്ടാവേണ്ട ആളുകള്‍ തുടങ്ങിയവയെ ആശ്രയിച്ചായിരുന്നു. ആദ്യ സിനിമയില്‍ പ്രേതബാധയുളള കഥാപാത്രത്തെയാണ് അവതരിപ്പിച്ചത്. ഇപ്പോള്‍ ദേവിയായി വേഷമിടുന്നത് ആവേശകരമാണ്. തനിക്ക് എല്ലാത്തരം വേഷങ്ങളും ചെയ്യാന്‍ അവസരം ലഭിക്കുന്നുവെന്നും ആദാ ശര്‍മ പറഞ്ഞു.

'' ' 1920' -ല്‍ സിജിഐയും വിഎഫ്എക്‌സും ചെയ്യാന്‍ വലിയ ബജറ്റ് ഉണ്ടായിരുന്നില്ല. അതിനാല്‍ ഭിത്തിയില്‍ കയറുന്നതും കോണിപ്പടി പിന്നോട്ട് ഇറങ്ങുന്നതുമായ കാര്യങ്ങളെല്ലാം സ്വയം ചെയ്യേണ്ടിവന്നു. നന്നായി ചെയ്താല്‍, ഫലം ആകര്‍ഷകമാകുമെന്ന് എനിക്ക് തോന്നുന്നു. ഭയമാണ് ഏറ്റവും വിലകുറഞ്ഞ സ്‌പെഷ്യല്‍ എഫക്റ്റ്, ഏറ്റവും ഫലപ്രദമായതും അതുതന്നെ. എന്നെ സംബന്ധിച്ചിടത്തോളം ' ദി കേരള സ്റ്റോറി' യും ഒരു ഹൊറര്‍ സിനിമയായിരുന്നു, ഒരു മനുഷ്യ ഹൊറര്‍.'' ആദാ ശര്‍മ കൂട്ടിച്ചേര്‍ത്തു.

' തുംകോ മേരി കസം' ആണ് ആദ ശര്‍മയുടേതായി ഏറ്റവും അവസാനം തിയേറ്ററില്‍ എത്തിയ ചിത്രം.

Ads by Google
Thursday 13 Nov 2025 02.49 PM
YOU MAY BE INTERESTED
Ads by Google
LATEST NEWS
Ads by Google