Wednesday, March 18, 2026 Last Updated 0 Min 27 Sec ago Malayalam Edition
Todays E paper
Ads by Google
Thursday 13 Nov 2025 11.58 AM

കന്നട നടന്‍ ഗദ്ദപ്പ അന്തരിച്ചു

actor

ബംഗളൂരു: കന്നട ചലച്ചിത്ര നടന്‍ ഗദ്ദപ്പ ( 89) അന്തരിച്ചു. മാണ്ഡ്യയിലെ നോഡെ കൊപ്പലു ഗ്രാമത്തിലെ വീട്ടില്‍ ബുധനാഴ്ച രാവിലെയായിരുന്നു അന്ത്യം. ഇടുപ്പിന് പരിക്കേറ്റ് ശസ്ത്രക്രിയക്ക് വിധേയനായിരുന്നു. ആസ്തമയും ഹൃദയ സംബന്ധമായ അസുഖങ്ങളും ഉണ്ടായിരുന്നു.

ദേശീയ അവാര്‍ഡ് നേടിയ തിദി സിനിമയില്‍ നായക കഥാപാത്രമായിരുന്നു. താര്‍ലെ വില്ലേജ്, ജോണി മേരാ നാം, ഹളളി പഞ്ചായത്തി തുടങ്ങി പത്തിലധികം സിനിമകളില്‍ അദ്ദേഹം അഭിനയിച്ചിട്ടുണ്ട്. മകള്‍: ശോഭ. മന്ത്രി എച്ച്.ഡി. കുമാരസ്വാമി അനുശോചനം രേഖപ്പെടുത്തി.

Ads by Google
Thursday 13 Nov 2025 11.58 AM
YOU MAY BE INTERESTED
Ads by Google
LATEST NEWS
Ads by Google